Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുഞ്ഞിനെ...

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കാർ​ കെട്ടിവലിച്ച സംഭവം: അമ്മക്ക്​ എതിരെയും നടപടിക്ക്​ ശിപാർശ

text_fields
bookmark_border
കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കാർ​ കെട്ടിവലിച്ച സംഭവം: അമ്മക്ക്​ എതിരെയും നടപടിക്ക്​ ശിപാർശ
cancel
മും​ബൈ: ട്രാ​ഫി​ക്​ നി​യ​മം​ലം​ഘി​ച്ച്​ നി​ർ​ത്തി​യി​ട്ട കാ​റി​ലി​രു​ന്ന്​ ‘അ​മ്മ കു​ഞ്ഞി​നെ മു​ല​യൂ​ട്ടു’​ന്ന​തി​നി​ടെ ട്രാ​ഫി​ക്​ പൊ​ലീ​സ്​ കാ​ർ​ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കാ​റി​ലി​രു​ന്ന യു​വ​തി​ക്ക്​ എ​തി​രെ​യും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്​ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ. വി​വാ​ദ സം​ഭ​വ​ത്തി‍​െൻറ മ​റു​പു​റം വ്യ​ക്​​ത​മാ​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖാ ശ​ർ​മ നി​ല​പാ​ട്​ മാ​റ്റി​യ​ത്. 

കാ​റി​ൽ ആ​ദ്യം ജ്യോ​തി മാ​ലെ എ​ന്ന യു​വ​തി മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രോ​ട്​ ഇ​റ​ങ്ങാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ആ ​സ​മ​യം കു​ഞ്ഞു​മാ​യി ഒ​രാ​ൾ പു​റ​ത്തു​നി​ൽ​ക്കു​ന്ന​തും ര​ണ്ടാ​മ​ത്​ പു​റ​ത്തു​വ​ന്ന വി​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്. പൊ​ലീ​സ്​ കാ​ർ​ കെ​ട്ടി​വ​ലി​ക്കാ​ൻ ശ്ര​മി​ക്കെ കു​ഞ്ഞി​നെ യു​വ​തി വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇൗ ​സം​ഭ​വ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മു​ള്ള നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ്​ ആ​ദ്യം പു​റ​ത്തു​വ​ന്ന വി​ഡി​യോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ, കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന​തും ഡോ​ക്​​ട​റു​ടെ കു​റി​പ്പു​കാ​ട്ടി സു​ഖ​മി​ല്ലെ​ന്നു​പ​റ​ഞ്ഞ്​ യു​വ​തി ക​യ​ർ​ക്കു​ന്ന​തും പൊ​ലീ​സ്​ കാ​ർ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തു​മാ​ണ്​ ദൃ​ശ്യ​ങ്ങ​ൾ. ഇ​ത്​ യു​വ​തി​യു​ടെ ബ​ന്ധു പ​ക​ർ​ത്തി​യ വി​ഡി​യോ ആ​ണെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്.

ആ​ദ്യ വി​ഡി​യോ ദൃ​ശ്യം വൈ​റ​ലാ​യ​തോ​ടെ കാ​ർ​ കെ​ട്ടി​വ​ലി​ച്ച പൊ​ലീ​സു​കാ​ര​നെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത മും​ബൈ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. പൊ​ലീ​സു​കാ​ര​ന്​ എ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ദേ​ശീ​യ വ​നി​ത ക​മീ​ഷ​നും രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic policeMumbai Newsmalayalam newscar towing rowvideo clips
News Summary - Mumbai car towing row: Traffic police to visit spot- India news
Next Story