മുംബൈയിൽ കെട്ടിടത്തിൽ അഗ്നിബാധ; ഒരു മരണം
text_fieldsമുംബൈ: മുംബൈയിൽ താജ്മഹൽ പാലസ് ഹോട്ടലിനു സമീപത്തെ നാലുനില കെട്ടിടത്തിനു തീ പി ടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു. 14 പേരെ രക്ഷപ്പെടുത്തി. മേരി വെതർ റോഡിലെ ‘ചർച്ചിൽ ചേംബർ’ കെട്ടിടത്തിൽ ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. കെട്ടിടത്തിെൻറ പരിസരം കനത്ത പുകയിലമർന്നു.
54കാരനായ ശ്യാം അയ്യരാണ് മരിച്ചത്. കുതിച്ചെത്തിയ അഗ്നിശമന വിഭാഗം ഏണി വഴിയാണ് പ്രായമുള്ളവെരയടക്കം രക്ഷിച്ചത്. ഇവരിൽ ചിലർക്ക് പുക മൂലം ശ്വാസതടസ്സം നേരിട്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർ കെട്ടിടത്തിനകത്തു കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ നടത്തുകയാണ്.
തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല.
