Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ നടപ്പാലത്തിന്​...

മുംബൈ നടപ്പാലത്തിന്​ ബലക്ഷയമില്ല എന്നായിരുന്നു പഠന റിപ്പോർ​ട്ട്​ - മുഖ്യമന്ത്രി ഫട്​നാവിസ്​

text_fields
bookmark_border
Fadnavis
cancel

മുംബൈ: ഛത്രപതി ശിവാജി മഹാരാജ്​ റെയിൽവേ സ്​റ്റേഷനിലെ നടപ്പാലത്തിന്​ ഘടനാപരമായി പ്രശ്​നങ്ങൾ ഒന്നമുണ്ടായിരുന ്നില്ലെന്ന്​ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​. അധികൃതർ പാലത്തി​​​​െൻറ ഘടനാപഠനം നടത്തിയതാണ്​. അതിൽ പ്രശ്​ന ങ്ങളൊന്നും കണ്ടിരുന്നില്ല - മുഖ്യമന്ത്രി പറഞ്ഞു.

‘അപകടം നർഭാഗ്യകരമാണ്​. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ​ ഉത്തരവിട്ടിട്ടുണ്ട്​. പാലത്തി​​​​െൻറ ഘടനാ പഠനം നേരത്തെ നടത്തിയതാണ്. അന്ന്​ പാലം ബലമുള്ളതാണെന്നാണ്​ ക​െണ്ടത്തിയത്​. എന്നിട്ടും പാലം തകർന്നെങ്കിൽ പഠനത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണ്​ മനസിലാക്കേണ്ടത്​. അതേ കുറിച്ചും അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കും’ - ഫട്​നാവിസ്​ വ്യക്​തമാക്കി.

ഇന്നലെ വൈകീട്ട്​ ഏഴരയോടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്നു പേർ സ്​ത്രീകളാണ്​. റെയിൽ പാളം മുറിച്ചു കടക്കുന്നതിനാണ്​ നടപ്പാലം ഉപയോഗിച്ചിരുന്നത്​. 2008 ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ അജ്​മൽ കസബി​​​​െൻറതായി പുറത്തുവന്ന ചിത്രങ്ങൾ ഇൗ പാലത്തിൽ നിന്നുള്ളതാണ്​. അതിനാൽ ഇതിനെ കസബ്​ ബ്രിഡ്​ജ്​ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്​.

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക്​ അഞ്ചുലക്ഷം രൂപ താത്​കാലിക നഷ്​ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക്​ 50,000 രൂപ വീതവും നൽകും. ചികിത്​സ ​െചലവ്​ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടം വളരെ ദുഃഖകരമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്​ ചെയ്​തു. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കൊപ്പമാണ്​ ത​​​​െൻറ മനസ്. പരിക്കേറ്റവർക്ക്​ എത്രയും വേഗം ഭേദമാ​ക​െട്ട. അപകടത്തി​​​​െൻറ ഇരകൾക്ക്​ മഹാരാഷ്​ട്ര സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധനമന്ത്രി ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscollapsesFoot OverbridgeMumbai CST railway station
News Summary - Mumbai Bridge Collapsed Despite Audit -Devendra Fadnavis - India News
Next Story