മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർഥികളുമായി പോയ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. ദഹാനു തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. 40 വിദ്യാർഥികളാണ് ബോട്ടിലുണ്ടായിരുന്നു. ഇതിൽ 35 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
രക്ഷാപ്രവർത്തനത്തിനായി രണ്ട് കപ്പലുകളും മൂന്ന് കോസ്റ്റ്ഗാർഡ് യുണിറ്റുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ദാമനിൽ നിന്ന് ഹെലികോപ്റ്ററുകളും എത്തിയിട്ടുണ്ട്. സംഭവത്തിെൻറ പശ്ചാത്തലത്തിൽ മുംബൈ തീരത്തേക്കുള്ള കപ്പലുകൾ വഴിതിരിച്ച് വിട്ടു.