മുംബൈ സ്ഫോടന പരമ്പര: മേമന്മാരുടെ 17 ഇനം സ്വത്തുവകകൾ ലേലത്തിന്
text_fieldsമുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ പിടികിട്ടാപ്പുള്ളിയായ ടൈഗർ മേമന്റെയും കേസിൽ പ്രതികളായിരുന്ന മറ്റ് കുടുംബാംഗങ്ങളുടെയും സ്വത്ത് ലേലത്തിന്. സ്ഫോടനാനന്തരം 1994ൽ കേന്ദ്ര സർക്കാർ കണ്ടുകെട്ടിയ സ്വത്തുകളാണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് നിയമപ്രകാരം ലേലത്തിന് ഒരുങ്ങുന്നത്. മേമൻമാരുടെ തറവാടായ മാഹിമിലെ അൽ ഹുസൈനി കെട്ടിടം ഉൾപ്പെടെ 17 ഓളം സ്വത്തുകളാണ് കേന്ദ്രസർക്കാർ കണ്ടുകെട്ടിയത്.
ടൈഗർ മേമൻ, കേസിൽ തൂക്കിക്കൊന്ന സഹോദരൻ യാക്കൂബ് മേമൻ എന്നിവരടക്കം പ്രതികളായ 11 പേരുടെ സ്വത്തുകളാണിവ. കഴിഞ്ഞ മാർച്ചിൽ പ്രത്യേക ടാഡ കോടതി 14 സ്വത്തുകൾ ലേലം ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇവയുടെ മൂല്യനിർണയം നടന്നുവരുകയാണെന്നും ഉടൻ ലേലം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

