ശാഹീൻബാഗ്: കവിയെ പൊലീസിലേൽപിച്ച ഉബർ ഡ്രൈവർക്ക് ബി.ജെ.പിയുടെ ആദരം
text_fieldsമുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിച്ചതിന് യാത്രക്കാരനായ യുവകവി ബപ്പാദി ത്യ സർക്കാറിനെ പൊലീസിലേൽപിച്ച ഉബർ ഡ്രൈവർക്ക് ബി.ജെ.പിയുടെ ‘അലർട്ട് സിറ്റിസൺ അവാർഡ്’. സാന്താക്രൂസ് പൊലീ സ് സ്റ്റേഷൻ പരിസരത്തുവെച്ച് ബി.ജെ.പി മുംബൈ അധ്യക്ഷനും എം.എൽ.എയുമായ മംഗൾ പ്രതാപ് ലോധയാണ് ഡ്രൈവർ രോഹിത് സിങ്ങിന് പുരസ്കാരം നൽകിയത്.
ജാഗരൂകനായ പൗരെൻറ ഉത്തരവാദിത്തമാണ് രോഹിത് സിങ് പ്രകടിപ്പിച്ചതെന്ന് പറഞ്ഞ ലോധ, ഡ്രൈവറെ സസ്പെൻഡ് ചെയ്ത ഉബർ കമ്പനിയെ വിമർശിക്കുകയും ചെയ്തു.
രോഹിത് സിങ്ങിനെ തൽകാലത്തേക്ക് സസ്പെൻഡ് ചെയ്തതായി ഉബർ, ബപ്പാദിത്യ സർക്കാറിനെ വിളിച്ചറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജുഹുവിൽനിന്ന് കുർളയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ബപ്പാദിത്യയെ ശാഹീൻബാഗ് സമരത്തെക്കുറിച്ച് സംസാരിച്ചതിെൻറ പേരിൽ ഡ്രൈവർ പൊലീസിലേൽപിച്ചത്. കുറ്റകരമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് പൊലീസ് ബപ്പാദിത്യയെ വിട്ടയക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിന് താൻ എതിരാണെന്നും ശാഹീൻബാഗ്, മുംബൈ ബാഗ്, ജയ്പൂർ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായും ബപ്പാദിത്യ പറഞ്ഞു. ഇനിയും സമരങ്ങളിൽ പങ്കെടുക്കുമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കവിത ചൊല്ലുമെന്നും അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
