വ്യാപക അക്രമം: മഹാരാഷ്ട്ര ബന്ദ് പിൻവലിച്ചു
text_fieldsമുംബൈ: തൊഴിൽ, വിദ്യാഭ്യാസ സംവരണമാവശ്യപ്പെട്ട് മറാത്തകൾ പ്രഖ്യാപിച്ച ബന്ദ് പിൻവലിച്ചു. മുംബൈയിൽ വ്യാപകമായി അക്രമണങ്ങളുണ്ടാവുന്ന പശ്ചാത്തലത്തിലാണ് ബന്ദ് പിൻവലിച്ചത്. മറാത്ത ക്രാന്തി മോർച്ചയാണ് ബന്ദ് പിൻവലിക്കാൻ തീരുമാനിച്ചത്. സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തുടരുമെന്നും സംഘടന അറിയിച്ചു. അതേ സമയം, സകൽ മറാത്ത സമാജ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നവി മുംബൈ, പൻവേൽ എന്നിവിടങ്ങളിൽ ഇപ്പോഴും പ്രക്ഷോഭങ്ങൾ നടക്കുകയാണെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
ഇന്ന് സമരക്കാർ ബസുകൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് സമരക്കാർ രംഗത്ത് വന്നത്.
സംവരണം ആവശ്യപ്പെട്ട് ഒൗറംഗാബാദിലെ കായ്ഗാവിൽ വഴിതടയുന്നതിനിടെ മറാത്ത യുവാവ് കാകാസാഹെബ് ഷിണ്ഡെ ഗോദവരി നദിയിൽ ചാടി ആത്മഹത്യ ചെയ്തതിൽ പ്രകോപിതരായാണ് മറാത്തി ക്രാന്തി മോർച്ച ബന്ദിന് ആഹ്വാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
