
representative image
മുംബൈ ആരേ കോളനിയെ വിറപ്പിച്ച പുലി കെണിയിൽ കുടുങ്ങി - വിഡിയോ
text_fieldsമുംബൈ: ദിവസങ്ങളായി നാടിനെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ കെണിയിൽ കുടുങ്ങി. മുംബൈ നഗത്തിന് സമീപത്തെ ആരേ കോളനിയിലാണ് സംഭവം. ഏഴ് പേരെയാണ് ഇതുവരെ പുലി ആക്രമിച്ചത്.
കഴിഞ്ഞിദവസം 55കാരിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഊന്നുവടിയുമായി നടക്കാനിറങ്ങിയ സ്ത്രീയെ പതുങ്ങിയിരുന്ന പുലി പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. ആദ്യം പേടിച്ച ഇവർ, ആത്മധൈര്യം വീണ്ടെുത്ത് വടികൊണ്ട് തിരിച്ചടിച്ചതോടെ പുലി രക്ഷപ്പെട്ടു.
തുടർന്ന് പ്രദേശത്ത് നാല് കെണികളാണ് സ്ഥാപിച്ചിരുന്നത്. ഇതിലൊന്നിലാണ് വെള്ളിയാഴ്ച പുലർച്ചെ പെൺപുലി കുടുങ്ങിയത്. സ്ത്രീയെ ആക്രമിച്ചതിന്റെ തലേന്ന് 19കാരനും ആക്രമണത്തിന് ഇരയായിരുന്നു.
പുലിയെ ചികിത്സക്കായി സമീപത്തെ സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിലെ രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പുലിയുടെ ദേഹത്ത് ചെറിയ മുറിവുകളുണ്ട്. ഇതിനെ വീണ്ടും വനത്തിലേക്ക് വിടുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിനോട് ചേർന്നാണ് ഈ പ്രദേശം. പുള്ളിപ്പുലിയുടെ വായിൽ കഴിഞ്ഞദിവസം നാല് വയസ്സുകാരൻ അകപ്പെട്ടിരുന്നു. വീടിന് മുമ്പിൽ കളിക്കുകയായിരുന്ന ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു. ആയുഷിന്റെ അമ്മാവൻ ഒച്ചയുണ്ടാക്കി പുലിയുടെ പിന്നാലെ പാഞ്ഞതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
#WATCH | Mumbai: A woman barely survived an attack by a leopard in Goregaon area yesterday. The woman has been hospitalised with minor injuries.
— ANI (@ANI) September 30, 2021
(Visuals from CCTV footage of the incident) pic.twitter.com/c1Yx1xQNV8
