Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ ആളുമാറി...

മുംബൈയിൽ ആളുമാറി  29കാരൻെറ മൃതദേഹം സംസ്​കരിച്ചു 

text_fields
bookmark_border
മുംബൈയിൽ ആളുമാറി  29കാരൻെറ മൃതദേഹം സംസ്​കരിച്ചു 
cancel

മുംബൈ: മുഹമ്മദ്​ ഫാറൂഖ്​ ഷെയ്​ഖിൻെറ കുടുംബം ഏറ്റവും കൂടുതൽ ഭയന്ന കാര്യം തന്നെ സംഭവിച്ചു. ഒരാഴ്​ച മുമ്പ്​ കാണാതായ 29കാരനായ ഫാറൂഖ്​ ഷെയ്​ഖിൻെറ മൃതശരീരം ആളുമാറി മറ്റൊരു കുടുംബം സംസ്​കരിച്ചു. വാഷിയിലെ നവി മുംബൈ മുനിസിപ്പൽ കോർപറേഷൻആശുപത്രിയിലാണ്​ സംഭവം. 

പശ്ചിമ ബംഗാളിൽ നിന്നുള്ള ദിവസക്കൂലിക്കാരനായ ഷെയ്​ഖ്​ മെയ്​ ഒമ്പതിനാണ്​ നെറൂലിലെ സ്വന്തം വീട്ടിൽ വെച്ച്​ മരിച്ചത്​. നെറൂലിലെ ഡി.വൈ പാട്ടീൽ ആശുപത്രിയി​െല ഡോക്​ടർമാരാണ്​ മരണം സ്​ഥിരീകരിച്ചത്​. ശേഷം മൃതദേഹം എൻ.എം.എം.സി ആശുപത്രിയിലേക്ക്​ മാറ്റി. ഹൃദയാഘാതം മൂലമാണ് ഷെയ്​ഖ്​ മരിച്ചതെന്ന്​ എൻ.എം.എം.സി അധികൃതർ വ്യക്​തമാക്കിയെങ്കിലും ന്യൂമോണിയ അനുഭവപ്പെട്ടിരുന്നതിനാൽ കോവിഡ്​​ പരിശോധനക്ക്​ വിധേയമാക്കാൻ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. 

പരിശോധന ഫലം നെഗറ്റീവാണെന്നറിഞ്ഞ ശേഷം ഷെയ്​ഖിൻെറ സഹോദരൻ നസുദ്ധീൻ കഴിഞ്ഞ വ്യാഴാഴ്​ച മോർച്ചറിയിലെത്തിയെങ്കിലും മൃതശരീരം കാണാനില്ലെന്നാണ്​ ആശുപ​ത്രി അധികൃതർ അറിയിച്ചത്​. പിന്നാലെ ഷെയ്​ഖിൻെറ മൃതദേഹം ഒരു ഹൈന്ദവ കുടുംബം തിരിച്ചറിഞ്ഞ്​ കൊണ്ടുപോയെന്നും ആചാരപ്രകാരം മറവുചെയ്​തുവെന്നും അറിഞ്ഞു. 

‘മോർച്ചറി ജീവനക്കാർ മൃതദേഹങ്ങൾ തെറ്റായി നമ്പർ ഇട്ടതാണോയെന്ന കാര്യം ഞങ്ങൾ അന്വേഷിക്കുകയാണ്​. ആ കുടുംബം മൃതദേഹം തിരിച്ചറിയുകയും ഹൈന്ദവ ആചാരപ്രകാരം സംസ്​കരിക്കുകയും ചെയ്​തു’- എൻ.എം.എം.സി ഹെൽത്ത്​ ഓഫിസർ ബാലാസാഹേബ്​ സോനാവാനെ പറഞ്ഞു. മരിച്ച ഹൈന്ദവ കുടുംബാംഗത്തിൻെറ യഥാർഥ ശരീരം തിരിച്ചറിയാൻ ശ്രമം നടത്തുകയാണെന്നും മോർച്ചറിയിൽ സൂക്ഷിച്ച മറ്റ്​ 40 ശരീരങ്ങൾ ശരിയായ രീതിയിലാ​ണോ​ നമ്പറിട്ടത്​ എന്ന കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ആശുപത്രി അധികൃതരുടെ അനാസ്​ഥ ചൂണ്ടിക്കാട്ടി ഇരുകുടുംബംഗങ്ങളും പൊലീസിനെ സമീപിച്ചു. ഔദ്യോഗിക പരാതിയെന്നും ലഭിച്ചില്ലെങ്കിലും സംഭവത്തിൻെറ സത്യാവസ്​ത അന്വേഷിക്കുകയാണെന്ന്​ വാഷി പൊലീസ്​ സ്​റ്റേഷൻ സീനിയർ ഇൻസ്​പെക്​ടർ സഞ്​ജീവ്​ ധൂമൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newscorona virusNavi Mumbaicovid
News Summary - Mumbai: Another family mistakenly claims, cremates body of 29 year old- india
Next Story