മുംബൈ സി.എസ്.ടി വിമാനത്താവളം ടെർമിനൽ 4 വർഷത്തേക്ക് അടച്ചിടും
text_fieldsമുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം വൻ നവീകരണത്തിന് ഒരുങ്ങുന്നു. വിമാനത്താവളത്തിലെ ടെർമിനൽ 1 (T1) ഓപ്പറേഷൻസ് ഒക്ടോബർ 25 മുതൽ പൂർണ്ണമായും നിർത്തിവെക്കുകയും 2029-30 വരെ അടച്ചിടുകയും ചെയ്യും. പഴക്കം ചെന്ന ടെർമിനൽ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെ പുനർനിർമിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരം സംവിധാനം ലഭ്യച്ചതോടെയാണ് ടെർമിനലിന്‍റെ പുനർനിർമാണത്തിന് വഴിതുറന്നത്. 2027 ജനുവരിയിൽ പുനർനിർമാണ പ്രവൃത്തികൾ ആരംഭിക്കും.
വിമാന സർവിസുകളെ എങ്ങനെ ബാധിക്കും?
നിലവിൽ ടെർമിനലിൽ നിന്ന് സർവിസ് നടത്തുന്ന എയർലൈനുകൾക്ക് അവരുടെ സർവിസുകൾ മുംബൈ വിമാനത്താവളത്തിലെ ടെർമിനൽ 2-ലേക്ക് (T2) മാറ്റാനോ, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റാനോ അല്ലെങ്കിൽ താൽക്കാലികമായി സർവിസുകൾ നിർത്തിവെക്കാനോ ഉള്ള അവസരം നൽകും.
യാത്രക്കാരെ എങ്ങനെ ബാധിക്കും?
നിലവിൽ രണ്ട് ടെർമിനലുകളിലായി പ്രതിദിനം 950ഓളം വിമാന സർവിസുകളാണ് മുംബൈ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ ടെർമിനൽ 1 വഴി 1.5 കോടിയോളം യാത്രക്കാരും ടെർമിനൽ വഴി 4 കോടിയോളം യാത്രക്കാരും യാത്ര ചെയ്തു. അടച്ചിടൽ കാരണം വിമാനക്കമ്പനികൾ സർവിസുകൾ മുംബൈക്കും നവി മുംബൈക്കും ഇടയിൽ പുനഃക്രമീകരിക്കുന്നതോടെ വിമാനത്താവള ശേഷിയിൽ പ്രതിസന്ധിയുണ്ടാവും.
നിലവിലുള്ള ടെർമിനൽ1 സമുച്ചയത്തിന് ഏകദേശം 84 വർഷത്തോളം പഴക്കമുണ്ട്. ഇത് പൊളിച്ചുമാറ്റുന്നത് വർഷങ്ങളായി പരിഗണനയിലുള്ള കാര്യമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുള്ള പുതിയ ടെർമിനൽ നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നവി മുംബൈ വിമാനത്താവളം കൂടി സജീവമാകുന്നതോടെ രണ്ട് വിമാനത്താവളങ്ങൾ അടങ്ങുന്ന സംവിധാനത്തിലേക്ക് മുംബൈ മാറും. നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് പുതിയ അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

