ലോകത്തെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവും
text_fieldsട്രാവൽ ലീഷർ വേൾഡ്സ് ബെസ്റ്റ് അവാർഡ്സ് 2025ൽ ലോകത്തിലെ ഏറ്റവും മികച്ച 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം (C.S.M.I.A) തെരഞ്ഞെടുക്കപ്പെട്ടു. 84.23 റീഡർ സ്‌കോറുമായി, തുടർച്ചയായ മൂന്നാം വർഷവും പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യൻ വിമാനത്താവളമാണ്. റാങ്കിങ്ങിൽ മുംബൈ വിമാനത്താവളം ഒമ്പതാം സ്ഥാനത്താണ്.
ഈ വർഷത്തെ റാങ്കിങിൽ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും വിമാനത്താവളങ്ങളാണ് വീണ്ടും ആധിപത്യം സ്ഥാപിച്ചത്. 98.57 റീഡർ സ്‌കോറുമായി തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളം ഒന്നാം സ്ഥാനം നിലനിർത്തി. തുടർന്ന് സിംഗപ്പൂരിലെ ചാങി വിമാനത്താവളവും ഖത്തറിലെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ഇടം പിടിച്ചു.
ട്രാവൽ ലീഷർ നടത്തിയ ആഗോള സർവേയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 650,000 വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാര്യക്ഷമത, ഡിസൈൻ, സുഗമമായ യാത്രാനുഭവങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വിമാനത്താവളങ്ങളെയാണ് സർവേ അംഗീകരിക്കുന്നത്.
1,900 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മുംബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിൾ റൺവേ വിമാനത്താവളവും ഇന്ത്യയിലെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

