Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുള്ളറ്റ്​ ട്രെയിൻ:...

ബുള്ളറ്റ്​ ട്രെയിൻ: സൗജന്യമെന്ന മോദിയുടെ വാദം തെറ്റ്​

text_fields
bookmark_border
ബുള്ളറ്റ്​  ട്രെയിൻ: സൗജന്യമെന്ന മോദിയുടെ വാദം തെറ്റ്​
cancel

മുംബൈ: 1.1 ലക്ഷം കോടി ചെലവിൽ  മുംബൈ- അഹ്​മദാബാദ്​ റൂട്ടിൽ പദ്ധതിയിട്ട ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയുടെ 80 ശതമാനം തുകയും ‘സൗജന്യ നിരക്കി’ൽ (0.1 ശതമാനം മാത്രം) വായ്​പ നൽകാനുള്ള ജപ്പാ​​​െൻറ തീരുമാനം ഇന്ത്യക്കാണ്​ ഗുണം ചെയ്യുകയെന്ന പ്രധാനമന്ത്രി മോദിയുടെ വാദം ബാലിശമെന്ന്​ വിദഗ്​ധർ. ജപ്പാൻ വാഗ്​ദാനം ചെയ്​ത 88,000 കോടി രൂപയുടെ തിരി​ച്ചടവ്​​ 50 വർഷം കൊണ്ട്​ പൂർത്തിയാക്കിയാൽ മതിയെന്നും ആദ്യ 15 വർഷം മൊറ​േട്ടാറിയം അനുവദിച്ചിട്ടുണ്ടെന്നുമാണ്​ പ്രധാനമന്ത്രി പറഞ്ഞിരുന്നത്​. 

ഇതു രണ്ടും ശരിയാണെങ്കിൽപോലും, തിരിച്ചുനൽകേണ്ട തുക ജപ്പാൻ കറൻസിയിലായതിനാൽ ഒാരോ വർഷവും ശരാശരി മൂന്നു ശതമാനം വിലയിടിയുന്ന ഇന്ത്യൻ കറൻസിക്കുമേൽ ഇത്​ വൻ ആഘാതം അടിച്ചേൽപിക്കുമെന്നതാണ്​ സത്യം. ജപ്പാൻ കറൻസിയായ യെൻ സമീപകാലത്തൊന്നും കാര്യമായ വിലയിടിവ്​ നേരിട്ടിട്ടില്ല. ഇതുപരിഗണിച്ചാൽ, 20 വർഷം​കൊണ്ട്​ ജപ്പാൻ കറൻസിക്ക്​ രൂപയെക്കാൾ ശരാശരി 60 ശതമാനം നിരക്കു വർധിക്കും. അതോടെ ഇൗ സമയത്തിനകം അടച്ചുവീട്ടിയാൽപോലും ഇന്ത്യ ചുരുങ്ങിയത്​ 1,50,000 കോടി നൽ​കണം. 50 വർഷം കൊണ്ടാണ്​ വീട്ടുന്നതെങ്കിലോ തുക പിന്നെയും കുത്തനെ കൂടും. വായ്​പ നേരത്തേ അടച്ചുവീട്ടാനുള്ള സാധ്യത വിരളമായതിനാൽ തലമുറകളോളം ഇതി​​െൻറ ബാധ്യത ഒാരോ ഇന്ത്യക്കാര​​െൻറയും തലയിൽ നിലനിൽക്കുമെന്നത്​ ബാക്കിപത്രം. പദ്ധതി മറ്റു റൂട്ടുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചാൽ വായ്​പയുടെ തോതും ഉയരും. 

ജപ്പാനുമായാണ്​ കരാറെന്നതിനാൽ നിർമാണത്തി​​െൻറ ഒാരോ ഘട്ടത്തിലും ആ രാജ്യത്തി​െല കമ്പനികൾക്ക്​ ഗുണം ലഭിക്കുമെന്നത്​ മറ്റൊരു വസ്​തുത. ‘മേക്​ ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കമ്പനികളെ കൂടി പ​െങ്കടുപ്പിക്കാൻ മോദി- ഷിൻസോ ആബെ കൂടിക്കാഴ്​ചയിൽ തീരുമാനമായത്​ ഗുണകരമാകും. അതേസമയം, പദ്ധതി നിർമാണം പൂർത്തിയായ ശേഷം വിജയകരമായി നടത്താനാകുമോ എന്നതാണ്​ പ്രധാന ചോദ്യം. വൻതുക ടിക്കറ്റ്​ നിരക്കിൽ എത്ര പേർ യാത്ര ചെയ്യാനുണ്ടാകുമെന്ന വിഷയം ഇതിനകം നിരവധി വിദഗ്​ധർ ഉന്നയിച്ചുകഴിഞ്ഞു. 500 കിലോമീറ്റർ ദൂരത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ കോടി നീക്കിവെക്കുകയും രാജ്യത്തെ മൊത്തം റെയിൽ പാതകൾക്ക്​ അത്രയും തുക ലഭിക്കാതിരിക്കുകയും ചെയ്യുന്നത്​ വികസനത്തിനായി തുക വിനിയോഗിക്കുന്നതിലെ അസമത്വം എത്ര കടുത്തതാണെന്ന ചോദ്യവും ഉയർത്തുന്നുണ്ട്​. പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ കഴിഞ്ഞ ദിവസം ശിവസേന രംഗത്തുവന്നിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modibullet trainMumbai NewsAhmedabadmalayalam newsIndia- Japan
News Summary - Mumbai to Ahmedabad on the bullet train- India news
Next Story