Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2021ൽ ഡിജിറ്റൽ...

2021ൽ ഡിജിറ്റൽ സെൻസസ്​; മൊബൈൽ ആപ്പ്​ വഴി വിവരം ശേഖരിക്കും -അമിത്​ ഷാ

text_fields
bookmark_border
2021ൽ ഡിജിറ്റൽ സെൻസസ്​; മൊബൈൽ ആപ്പ്​ വഴി വിവരം ശേഖരിക്കും -അമിത്​ ഷാ
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ, തെ​ര​ഞ്ഞെ​ടു​പ്പു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ എ ​ന്നി​വ​യെ​ല്ലാം ഒ​ഴി​വാ​ക്കി വി​വി​ധോ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​റ്റ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ എ​ന്ന ആ​ശ ​യം മു​ന്നോ​ട്ടു​വെ​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​​ഷാ. 2021ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന സെ​ൻ​സ​സി​ന്​ ഡി ​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​നു​കീ​ഴി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.
ര​ജി​സ്​​ട്രാ​ർ ജ​ന​റ​ൽ, സെ​ൻ​സ​സ്​ ക​മീ​ഷ​ണ​ർ എ​ന്നി​വ​രു​ടെ പു​തി​യ ആ​സ്​​ഥാ​ന മ​ന്ദി​ര​ത്തി​ന്​ ശി​ലാ ​സ്​​ഥാ​പ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സെ​ൻ​സ​സ്​ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്​ മൊ​ബൈ​ൽ ആ​പ്​ ത​യാ​റാ​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു. വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ൻ കീ​ഴി​ലാ​ക്കു​​േ​മ്പാ​ൾ ഒ​റ്റ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ത​യാ​റാ​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​കും.

ജ​ന​ന, മ​ര​ണ ര​ജി​സ്​​ട്രേ​ഷ​നും വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി എ​ന്തു​കൊ​ണ്ട്​ ബ​ന്ധി​പ്പി​ച്ചു കൂ​ടാ. ഒ​രു കു​ട്ടി​യു​ടെ ജ​ന​നം ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ, 18 വ​യ​സ്സു​വ​രെ മ​ര​ണം ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ലെ​ങ്കി​ൽ, സ്വാ​ഭാ​വി​ക​മാ​യും അ​ത്ത​ര​ത്തി​ലൊ​രാ​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കാ​ൻ ക​ഴി​യേ​ണ്ട​ത​ല്ലേ? മ​ര​ണ​വി​വ​രം കു​ടും​ബം ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ സ്വാ​ഭാ​വി​ക​മാ​യും ഒ​രാ​ളെ നീ​ക്കം ചെ​യ്യാ​നാ​വും -അ​മി​ത്​ ഷാ ​വി​ശ​ദീ​ക​രി​ച്ചു.

എ​ല്ലാ​റ്റി​നും ഒ​റ്റ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ എ​ന്ന ആ​ശ​യ​ത്തി​ന്മേ​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, അ​ടു​ത്ത സെ​ൻ​സ​സ്​ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ൽ എ​ടു​ക്കു​േ​മ്പാ​ൾ, ഇൗ ​ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ വ​ഴി തു​റ​ന്നു കി​ട്ടു​ന്നു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്ക​ൽ, ആ​ധാ​ർ ന​മ്പ​റും പാ​സ്​​പോ​ർ​ട്ടും ന​ൽ​ക​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇൗ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഒ​റ്റ പ്ര​ക്രി​യ​യാ​ക്കി മാ​റ്റാ​ൻ പ​റ്റു​മെ​ന്ന്​ അ​മി​ത്​ ഷാ ​പ​റ​ഞ്ഞു. വി​വി​ധോ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്ക്​ ഒ​റ്റ കാ​ർ​ഡ്​ എ​ന്ന ആ​ശ​യം ഇ​താ​ദ്യ​മാ​യ​ല്ല മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

മു​ൻ​ആ​ഭ്യ​ന്ത​ര മ​ന്ത്രി എ​ൽ.​കെ അ​ദ്വാ​നി ഏ​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​ക്ക്​ ചി​ല ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​വെ​ച്ചി​രു​ന്നു. സെ​ൻ​സ​സ്​ ശ​രി​യാ​യ വി​ധ​ത്തി​ൽ ന​ട​ക്കു​ക​യും ഏ​കോ​പ​ന​ത്തി​ന്​ സോ​ഫ്​​ട്​​വെ​യ​ർ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്​​താ​ൽ ഒ​റ്റ കാ​ർ​ഡ്​ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​മെ​ന്ന്​ അ​മി​ത്​ ഷാ ​വി​ശ​ദീ​ക​രി​ച്ചു. അ​സ​മി​ൽ വി​വാ​ദ​മാ​യി നി​ൽ​ക്കു​ന്ന ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ സെ​ൻ​സ​സി​ന്​ പി​ന്നാ​ലെ ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ർ പു​തു​ക്കി ഒ​റ്റ കാ​ർ​ഡ്​ ന​ൽ​കു​ക എ​ന്ന ആ​ശ​യം ആ​ഭ്യ​ന്ത​ര മ​ന്ത്രി മ​ു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusmobile appAmit Shahindia newsMultipurpose ID Card
News Summary - Multipurpose ID Card, Census 2021 Data Will be Collected Through Mobile App -Amit Shah - India news
Next Story