കൃഷ്ണനും രുഗ്മിണിയും തമ്മിലെ വിവാഹം ലൗവ് ജിഹാദ്; അസമിൽ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി യുവമോർച്ച
text_fieldsഗുവാഹത്തി: കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള വിവാഹം ലൗ ജിഹാദ് ആണെന്ന് പരാമർശം നടത്തിയ അസം കോൺഗ്രസ് നേതാവ് ഭുപൻ ബോറക്കെതിരെ നിരവധി പരാതികൾ. ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ചയാണ് ബോറക്കെതിരെ പരാതി നൽകിയത്.
ഗോലഘട്ട് കൊലപാതകക്കേസിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ ലൗവ് ജിഹാദ് പരാമർശത്തിന് മറുപടി പറയവെയാണ് ബോറ കൃഷ്ണനെയും രുഗ്മിണിയെയും ഉദ്ധരിച്ചത്. മറ്റ് മതങ്ങളിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ലെന്നും പുരാണങ്ങളിൽ നോക്കിയാൽ ഉദാഹരണങ്ങൾ കാണാമെന്നും കൃഷ്ണനും രാധയും തമ്മിലുള്ള വിവാഹം അത്തരത്തിലൊന്നാണ് എന്നുമായിരുന്നു ബോറ പറഞ്ഞത്.
മനുഷ്യർ ചെയ്യുന്ന പ്രവൃത്തികളിലേക്ക് ദൈവങ്ങളുടെ പേര് വലിച്ചിഴച്ച ബോറക്കെതിരെ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും അസം മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
ഗുവാഹത്തിയിലെയും സിൽബാർ യൂനിറ്റിലെയും ബാലാജിയിലെയും യുവമോർച്ച പ്രവർത്തകരാണ് ബോറക്കെതിശര പരാതി നൽകിയിട്ടുള്ളത്. സംഗതി വിവാദമായതിനെ തുടർന്ന് തന്റെ പരാമർശത്തിൽ കഴിഞ്ഞ ദിവസം ബോറ മാപ്പുപറഞ്ഞിരുന്നു. ''സ്വപ്നത്തിൽ തന്റെ മുത്തശ്ശൻ പ്രത്യക്ഷപ്പെട്ടുവെന്നും കൃഷ്ണനെ കുറിച്ച് നടത്തിയ പരാമർശം തെറ്റായിരുന്നുവെന്നുമാണ് ബോറ പറഞ്ഞത്. മുഖ്യമന്ത്രിയെ പേടിച്ചിട്ടല്ല മാപ്പു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

