Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതി ദ്രൗപതി...

രാഷ്ട്രപതി ദ്രൗപതി മുർമുവി​ന്‍റെ പേരിൽ 50ലേറെ ട്വിറ്റർ അക്കൗണ്ടുകൾ!

text_fields
bookmark_border
രാഷ്ട്രപതി ദ്രൗപതി മുർമുവി​ന്‍റെ പേരിൽ 50ലേറെ ട്വിറ്റർ അക്കൗണ്ടുകൾ!
cancel

ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തിട്ട്​ ഏതാനും ദിവസങ്ങൾ മാ​ത്രമേ​ ആയിട്ടുള്ളു. ഇതിനോടകം ട്വിറ്ററിൽ 50 ലധികം ഹാൻഡിലുകളാണ് ദ്രൗപതി മുർമുവിന്റെ പേരിലുള്ളത്. പലതും തങ്ങൾ ഔദ്യോഗിക അക്കൗണ്ടാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. മുർമുവിന്റേതെന്ന് അവകാശപ്പെടുന്ന ട്വിറ്റർ അക്കൗണ്ടുകൾ സംബന്ധിച്ച്​ 'ആൾട്ട്​ ന്യൂസ്​' ആണ് വിവരങ്ങൾ പുറത്തുവിട്ടത്.

50,000 പേർ ഫോളോ ചെയ്യുന്ന ദ്രൗപതി മുർമു പി.ആർ എന്ന പേരിൽ 2022 ജൂണിൽ രൂപീകരിക്കപ്പെട്ട അക്കൗണ്ട്​ തങ്ങളാണ് ഔദ്യോഗിക പേജെന്ന് അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​, ആഭ്യാന്തര മന്ത്രി അമിത്​ ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരൊക്കെ ഈ അക്കൗണ്ടിൽ ആശംസ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ അക്കൗണ്ടുവഴിയുള്ള പോസ്റ്റുകളിൽ നിരവധി അക്ഷര, വ്യാകരണ പിശകുകൾ കണ്ടെത്തിയതായി ആൾട്ട്​ ന്യൂസ്​ പറയുന്നു.

2013 ജനുവരിയിൽ നിലവിൽവന്ന മറ്റൊരു അക്കൗണ്ടിൽ 51,000 ഫോളോവേഴ്​സ്​ ഉണ്ട്​. ഇതിനുപിന്നിലും ആരെന്ന്​ വ്യക്​തമല്ല. 2018 ഏപ്രിലിൽ രൂപം കൊണ്ട മറ്റൊരു അക്കൗണ്ടിനെ 33,000 പേരാണ്​ പിന്തുടരുന്നത്​.

ഈ അക്കൗണ്ടുകളിൽ എല്ലാം രാഷ്ട്രപതിയുടെ പേര്​ തെറ്റിച്ച്​ കൊടുത്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്​. ഇംഗ്ലീഷിൽ ഔദ്യോഗിക രേഖകളിലെല്ലാം droupadi murmu എന്നാണ്​ രേഖപ്പെടുത്തിയിട്ടുള്ളത്​. എന്നാൽ, ഈ ട്വിറ്റർ അക്കൗണ്ടുകളിൽ ഒക്കെ draupadi എന്നാണുള്ളത്​.

അതേസമയം, ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ രാഷ്ട്രപതിയുടെ പേഴ്​സനൽ അസിസ്റ്റന്‍റ്​ സൂരജ്​ കുമാർ, ദ്രൗപതി മുർമുവിന്​ സ്വകാര്യ ട്വിറ്റർ അക്കൗണ്ടുകൾ ഒന്നും തന്നെയില്ല എന്ന്​ സ്ഥികരീകരിച്ചതായും ആൾട്ട്​ ന്യൂസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Droupadi Murmu
News Summary - Multiple fake Twitter accounts appear in Droupadi Murmu’s name
Next Story