Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവിതം അവസാനിപ്പിക്കുന്നുവെന്ന് സഹപ്രവർത്തകർക്ക് സന്ദേശമയച്ച് ബഹുരാഷ്ട്രക്കമ്പനി അസി. മാനേജർ ആത്മഹത്യ ചെയ്തു

text_fields
bookmark_border
Gurugram
cancel

ഗുരുഗ്രാം: സഹപ്രവർത്തകയുമായുള്ള പ്രശ്നത്തെചൊല്ലി ബഹുരാഷ്ട്രക്കമ്പനി മാനേജർ ആത്മഹത്യ ചെയ്തു. കമ്പനിയിലെ അസിസ്റ്റന്റ് മാനേജരായ രവി നഗർ കോളനി സ്വദേശി അമിത് കുമാർ(40) വീട്ടിലെ കിടപ്പുമുറിയുടെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് ചില സഹപ്രവർത്തകർക്ക് ടെക്സ്റ്റ് മെസേജ് അയച്ച ശേഷമാണ് അമിത് തൂങ്ങി മരിച്ചത്.

അമിതിന്റെ ഭാര്യ പൂജ മെഹർ പൊലീസിൽ നൽകിയ പരാതി പ്രകാരം രാവിലെ 7.20ന് കമ്പനിയിലെ സഹപ്രവർത്തകർ വിളിക്കുകയായിരുന്നു. വിളിച്ചയാൾ തലേ ദിവസം കമ്പനിയിൽ സഹപ്രവർത്തകയും അമിത്തും തമ്മിൽ ചില തർക്കങ്ങളുണ്ടായി എന്നറിയിച്ചു. ജീവിതം അവസാനിപ്പിക്കുകയാണെന്ന് പല സഹപ്രവർത്തകർക്കും അമിത് സന്ദേശമയച്ചിട്ടുണ്ടെന്നും അദ്ദേഹം സുഖമതായിരിക്കുന്നുവോ എന്നും അവർ അന്വേഷിച്ചു.

അതു പ്രകാരം താൻ മുകൾ നിലയിലെ കിടപ്പുമുറിയിൽ ചെന്നു നോക്കിയപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ ഭർത്താവിനെ കണ്ടതെന്നും അതിനാൽ അദ്ദേഹത്തിന്റെ മരണത്തിനു കാരണക്കായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Multinational Company Asst. The manager committed suicide
Next Story