Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈ-പൂണെ എക്സ്പ്രസ്​വേയിൽ 12 വാഹനങ്ങൾ കൂട്ടിയിടിച്ചു

text_fields
bookmark_border
മുംബൈ-പൂണെ എക്സ്പ്രസ്​വേയിൽ 12 വാഹനങ്ങൾ കൂട്ടിയിടിച്ചു
cancel

മുംബൈ: മുംബൈ-പൂണെ എക്സ്പ്രസ്വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. ബ്രേക്കിന് തകരാറുണ്ടായതിന് തുടർന്ന് ട്രക്ക് കാറിലിടിക്കുകയായിരുന്നു. തുടർന്ന് മറ്റ് വാഹനങ്ങൾ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

മഹാരാഷ്ട്രയിലെ ഖോപോളിയിലാണ് അപകടം. എട്ടോളം കാറുകളാണ് കൂടിയിടിച്ചത്. അപകടത്തിൽ തകർന്ന കാറുകളുടെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.

നേരത്തെ ട്രക്കിന് പിന്നിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചിരുന്നു. അതിവേഗത്തിലെത്തിയ കാർ ഡിവൈഡറിലിടിച്ച് ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Multi-Vehicle Pile-Up On Mumbai-Pune Expressway After Truck's Brakes Fail
Next Story