വി.പി.യുടെ ജീവിതം പരാമർശിക്കാതെ മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രം പൂർണമാവില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോഴിക്കോട്: മലബാറിലെ ദേശീയ പ്രസ്ഥാനത്തിന് കരുത്താർന്ന നേതൃത്വം നൽകിയ വി.പി.കുഞ്ഞിരാമക്കുറുപ്പിന്റെ ജീവിതം പരാമർശിക്കാത്ത സ്വാതന്ത്ര്യ സമര ചരിത്രം അപൂർണമാണെന്നു മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള ഗാന്ധി കേളപ്പജിയുടെ അരുമ ശിഷ്യനായി ഗാന്ധിയൻ മൂല്യങ്ങൾ ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
വി.പി. സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബി.കെ. തിരുവോത്ത് രചിച്ച വി.പി. - സ്വാതന്ത്ര്യ സമരത്തിൽ ഒരേട് എന്ന ജീവചരിത്രം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പുസ്തകം സ്വീകരിച്ച് പരിചയിച്ചത്.
ചടങ്ങിൽ എം.കെ. രാഘവൻ എം. പി അധ്യക്ഷത വഹിച്ചു. അഡ്വ. കെ പ്രവീൺ കുമാർ, അഡ്വ. പി.എം. സുരേഷ് ബാബു,വി.പി. സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. ഇ. നാരായണൻ നായർ. സെക്രട്ടരി അച്യുതൻ പുതിയേടത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

