മുല്ലപ്പെരിയാർ ഡാം: തമിഴ്നാട് പഠനം നടത്തുമെന്ന് മേൽനോട്ടസമിതി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽനോട്ടസമിതി. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സ്വതന്ത്രപഠനത്തിന് സുപ്രീംകോടതി നിർദേശിച്ചിരിക്കെയാണ്, ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തുന്ന വിഷയത്തിൽ പഠനവുമായി തമിഴ്നാട് മുന്നോട്ടുപോകുമെന്ന് മേൽനോട്ടസമിതി സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
സ്വതന്ത്രസമിതിയെ വെച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിർദേശിച്ചിരുന്നത്. കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുൻകൂർ അറിയിക്കുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിനു താൽക്കാലിക പരിഹാരം കാണാനാണ് നിലവിൽ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

