Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുല്ലപ്പെരിയാർ:...

മുല്ലപ്പെരിയാർ: നടത്തിപ്പ്​, അറ്റകുറ്റപ്പണി ചുമതല തമിഴ്​നാടിനു തന്നെ -കേന്ദ്രമന്ത്രി

text_fields
bookmark_border
മുല്ലപ്പെരിയാർ: നടത്തിപ്പ്​, അറ്റകുറ്റപ്പണി ചുമതല തമിഴ്​നാടിനു തന്നെ -കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടി​​െൻറ ദൈനംദിന നടത്തിപ്പും അറ്റകുറ്റപ്പണിയുടെ ചുമതലയും തമിഴ്​നാടിനു തന് നെയായിരിക്കുമെന്നും നിലവിലുള്ള ഈ അവസ്​ഥക്കു ഡാം സുരക്ഷ ബിൽ മാറ്റം വരുത്തില്ലെന്നും കേന്ദ്ര ജലവിഭവമന്ത്രി ഗജേന്ദ്ര സിങ്​ ശെഖാവത്ത്​.

അണക്കെട്ടി​​െൻറ ഉടമസ്​ഥാവകാശം, നടത്തിപ്പ്​, ജലത്തിൽ തമിഴ്​നാടിനുള്ള അവകാശം എന്നിവക്ക്​ ബിൽ വഴി മാറ്റം ഉണ്ടാവില്ലെന്ന്​, എ.ഐ.എ.ഡി.എം.കെ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്​ചക്കുശേഷം മന്ത്രി വിശദീകരിച്ചു.

നിലവിലുള്ള ബില്ലിൽ മുല്ലപ്പെരിയാർ അണക്കെ​ട്ടോ തമിഴ്​നാട്ടിലെ മറ്റു സംഭരണികളോ, കേരള ഡാം സുരക്ഷ അതോറിറ്റിയുടെ അധികാരപരിധിയിലുള്ളതല്ലെന്നും ശെഖാവത്ത്​ കൂട്ടിച്ചേർത്തു.

Show Full Article
TAGS:mullaperiyar dam Tamil Nadu Govt india news malayalam news 
News Summary - Mullaperiyar Dam Tamil Nadu govt -India News
Next Story