Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mukul Roy
cancel
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ കോൺഗ്രസിലേക്ക്​...

തൃണമൂൽ കോൺഗ്രസിലേക്ക്​ മടങ്ങാൻ മുകുൾ റോയ്​; ഇന്ന്​ മമത ബാനർജിയെ കാണും

text_fields
bookmark_border

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയെ ഒഴിവാക്കി, ബി.ജെ.പിയിലേക്ക്​ പോയ മുകുൾ റോയ്​ തൃണമൂൽ കോൺഗ്രസിലേക്ക്​ മടങ്ങാനൊരുങ്ങുന്നു. മകൻ ശുഭ്രാൻസു റോയിക്കൊപ്പമാകും മടക്കം.

വെള്ളിയാഴ്ച വൈകിട്ട്​ തൃണമൂൽ കോൺഗ്രസ്​ ആസ്​ഥാനത്ത്​ ഇരുവരും മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തു​െമന്നാണ്​ വിവരം. ബി.ജെ.പിയെ മറികടന്ന്​ മമത ബാനർജി സർക്കാർ ബംഗാളിൽ അധികാരത്തിലേറിയത്​ മുതൽ മുകുൾ റോയ്​യുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നിരുന്നു.

മുകുൾ റോയ്​യുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ അഭിഷേക്​ ബാനർജി സന്ദർശിച്ചതോടെ ചർച്ചകൾക്ക്​ ആക്കം കൂടി. അതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുകുൾ റോയിയുമായി ഫോണിലൂടെ ഭാര്യയുടെ സുഖ വിവരം അന്വേഷിച്ച്​ വിളിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ​

നിലവിൽ, മുകുൾ റോയ്​യുടെ മൗനവും കൊൽക്കത്തയിലെ ബി.ജെ.പി റാലിയിലെ മുകുൾ റോയ്​യു​ടെ അസാന്നിധ്യവും മുകുൾ റോയ്​ തൃണമൂലിലേക്ക്​ മടങ്ങു​െമന്ന സൂചനകളാണ്​ നൽകുന്നത്​.

തൃണമൂൽ വിട്ട്​ ആദ്യം ബി.ജെ.പിയിലേക്ക്​ ചാടിയ നേതാവാണ്​ മുകുൾ റോയ്​. അതിനുശേഷം തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്​ രൂക്ഷമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മമത ബാനർജി സർക്കാർ വീണ്ടും അധികാരം പിടിച്ചതോടെ പാർട്ടിയിലേക്ക്​ തിരിച്ചുവരാൻ ഒരുങ്ങുകയാണ്​ പല നേതാക്കളും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressMukul RoyBJP
News Summary - Mukul Roy likely to ditch BJP, return to TMC, meet Mamata Banerjee today
Next Story