Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ അറ്റോണി ജനറൽ...

മുൻ അറ്റോണി ജനറൽ മുകുൾ റോത്തഗിയുടെ ഭാര്യക്ക് ഡൽഹിയിൽ 160 കോടിയുടെ ബംഗ്ലാവ്

text_fields
bookmark_border
Mukul Rohatgi
cancel

ന്യൂഡൽഹി: മുൻ അറ്റോണി ജനറൽ മുകുൾ റോത്തഗിയുടെ ഭാര്യ വസുധ റോത്തഗിയുടെ പേരിൽ കോടികളുടെ ബംഗ്ലാവ്. ഡൽഹിയിലെ ഗോൾഫ് ലിങ്ക്സിൽ 2,160 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിന് 160 കോടി രൂപ വിലമതിക്കും. ​

ഫെബ്രുവരി 24നാണ് ബംഗ്ലാവിന്റെ രജിസ്ട്രേഷൻ പൂർത്തിയായത്. വസ്തു രജിസ്റ്റർ ചെയ്യുന്നതോടനുബന്ധിച്ച് റോത്തഗിയുടെ കുടുംബം 6.4 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. വിൽപ്പന നടന്ന കാര്യം മുകുൾ റോത്തഗി സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൽഹിയിലെ കണ്ണായ ഭാഗങ്ങളിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നവരുടെ പട്ടികയിലേക്ക് ഇപ്പോൾ മുകുൾ റോത്തഗിയും എത്തിയിരിക്കുകയാണ്. കഴിഞ്ഞവർഷം സോളിസിറ്റർ ജനറലായിരുന്ന ഗോപാൽ സുബ്രഹ്മണ്യം ഡൽഹിയിലെ സുന്ദർ നഗറിൽ 85 കോടിയുടെ ബംഗ്ലാവ് വാങ്ങിയിരുന്നു. അടുത്തിടെ റെയ്റ്റ്ഗേൻ സ്ഥാപകൻ ഭാനു ചോപ്ര ഗോൾഫ് ലിങ്ക്സിൽ 127.5 കോടിയുടെ ബംഗ്ലാവ് വാങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukul RohatgiGolf Links
News Summary - Mukul Rohatgi's wife buys Golf Links bungalow for ₹160 crore
Next Story