Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറ്റോർണി ജനറൽ സ്ഥാനത്ത് തുടരാനില്ലെന്ന് മുകുൾ റോഹ്തകി
text_fieldsbookmark_border
ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനത്ത് തുടരാനില്ലെന്ന് മുകുൾ റോഹ്തകി. ഇക്കാര്യം അറിയിച്ച് റോഹ്തകി കേന്ദ്ര സർക്കാരിന് കത്തയച്ചു. റോഹ്തകിയുടെ കാലാവധി നീട്ടി കേന്ദ്രം നേരത്തെ ഉത്തരവിറക്കിയിരുന്നു. മൂന്ന് വർഷം സർക്കാരിനെ സേവിച്ചുവെന്നും ഇനി സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങി പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു.
കേന്ദ്രത്തിൽ നിയമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അരുൺ ജെയ്‌റ്റിലിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മുകുൾ റോഹ്തകി. വാജ്‌പോയി സർക്കാരിൽ ജെയ്‌റ്റിലി നിയമ മന്ത്രി ആയിരുന്ന സമയത്തു റോഹ്തഗി അഡിഷണൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
