Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാദ്രയെ കോമാളിയെന്ന്...

വാദ്രയെ കോമാളിയെന്ന് പരിഹസിച്ച് നഖ് വി

text_fields
bookmark_border
naqvi-vadra
cancel

ന്യൂഡൽഹി: എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ പരിഹസിച്ച ് ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ് വി. വാദ്രയെ കോമാളിയെന്ന് വിളിച്ചാണ് നഖ് വി പരിഹസിച്ചത്.

രാഹുലും പ്രിയങ ്കയും നടത്തുന്ന സർക്കസിലെ കോമാളിയാണ് വാദ്ര. ഇപ്പോൾ ആ കോമാളി പ്രത്യക്ഷപ്പെടുന്നു -നഖ് വി പറഞ്ഞു. വാദ്ര രാഷ്ട്രീ യത്തിൽ സജീവമാകാനുള്ള സാധ്യതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ് രമന്ത്രി.

രാഷ്ട്രീയ പ്രവേശനം സൂചിപ്പിച്ച് വാദ്ര കുറിച്ച ഫേസ്​ബുക്ക്​ പോസ്​റ്റ് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനായി ഞാൻ രാഷ്​ട്രീയത്തിലിറങ്ങിയിരുന്നില്ല. രാഷ്​ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ എനിക്ക്​ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. എങ്കിൽ എന്തിന്​ ഇറങ്ങാതിരിക്കണം? ജനങ്ങളാണ്​ തീരുമാനിക്കേണ്ടത്​.

യു.പിയിൽ വിവിധയിടങ്ങളിൽ മാസങ്ങളും വർഷങ്ങളുമെടുത്ത്​ പ്രചാരണത്തിന്​ ഇറങ്ങിയിട്ടുണ്ട്​. ജനങ്ങൾക്കായി കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ അതുമൂലമുണ്ടായി. എന്നെക്കൊണ്ട്​ സാധിക്കുന്ന ചെറിയ മാറ്റങ്ങൾ ഉണ്ടാക്കണം. ഇത്രയും വർഷത്തെ പരിചയം പാഴാക്കിക്കളയരുത്​.

നന്നായി ഉപയോഗിക്കണം. എ​​​​​​െൻറ പേരിലുള്ള ആരോപണങ്ങൾക്കെല്ലാം അവസാനമായാൽ, ജനസേവനമെന്ന വലിയ പങ്ക്​ വഹിക്കാൻ തീരുമാനിച്ചേക്കും. എ​​​​​​െൻറ പേരിലുണ്ടായിരുന്ന ആരോപണങ്ങളും അന്വേഷണങ്ങളുമെല്ലാം രാഷ്​ട്രീയ പ്രേരിതമാണെന്ന്​ ജനങ്ങൾ പറയും.

ഒരു ദശകത്തിലേറെയായി വിവിധ സർക്കാറുകൾ എ​​​​​​െൻറ പിറകെയാണ്​. രാജ്യത്തി​​​​​​െൻറ യഥാർഥ പ്രശ്​നങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാൻ എ​​​​​​െൻറ പേര്​ ഉപയോഗിക്കുകയാണ്​. ജനങ്ങൾ ഇൗ പരിപാടി മനസിലാക്കുകയും എനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന്​ തിരിച്ചറിയുകയും ചെയ്​​തിട്ടുണ്ട്​. ജനങ്ങൾ എനിക്ക്​ ബഹുമാനം നൽകുകയും നല്ല ഭാവി ആശംസിക്കുകയും ചെയ്യുന്നു - വാദ്രയുടെ പോസ്​റ്റിൽ വിശദീകരിക്കുന്നു.

റോബർട്ട്​ വാദ്രയെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച്​ പോസ്​റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ വാദ്രക്കായി പോസ്​റ്ററുകൾ പതിച്ചത്​. മെറാദാബാദ്​ ലോക്​സഭാ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുവാൻ താങ്കളെ സ്വാഗതം ചെയ്യുന്നുവെന്നാണ് പോസ്​റ്റർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robert vadraMukhtar Abbas Naqvimalayalam news
News Summary - Mukhtar Abbas Naqvi shamed Robert Vadra -India News
Next Story