Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമാഅത്തെ...

ജമാഅത്തെ ഇസ്​ലാമിയുമായി ധാരണ; കോൺഗ്രസും ആർ.ജെ.ഡിയും മറുപടി പറയണം -നഖ്​വി

text_fields
bookmark_border
ജമാഅത്തെ ഇസ്​ലാമിയുമായി ധാരണ; കോൺഗ്രസും ആർ.ജെ.ഡിയും മറുപടി പറയണം -നഖ്​വി
cancel

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്​ലാമിയടക്കമുള്ള തീവ്ര സംഘടനകളുമായി കോൺഗ്രസും ആർ.ജെ.ഡിയും ​ധാരണയിലാണെന്ന്​ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്​താർ അബ്ബാസ്​ നഖ്​വി. വിഷയത്തിൽ തേജസ്വി യാദവും കോൺഗ്രസും മറുപടി പറയണമെന്നും നഖ്​വി ആവശ്യപ്പെട്ടു.

ഇത്​ രാഷ്​ട്രീയമല്ല. രാഷ്​ട്രസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും നഖ്​വി കൂട്ടിച്ചേർത്തു. മതേതരരെന്നെ്​ സ്വയം വിളിക്കുന്ന കോൺഗ്രസ്​ തീവ്ര ആശയക്കാരെ സ്​പോൺസർ ചെയ്യുകയാണ്​. കേരളത്തിൽ മാത്രമല്ല, രാജ്യത്തുടനീളം ഇത്തരത്തിൽ സഖ്യമുണ്ടെന്നും നഖ്​വി കൂട്ടിച്ചേർത്തു.

ഞങ്ങളോട്​ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ്​ ജമാഅത്തെ ഇസ്​ലാമി, പോപ്പുലർ ഫ്രണ്ട്​ എന്നിവരോടുള്ള നിലപാട്​ വ്യക്തമാക്കണം. തീവ്ര ആശയക്കാരെ സംരക്ഷിക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ മത്സരത്തിലാണെന്നും നഖ്​വി പറഞ്ഞു. ബി.ജെ.പി വക്താവ്​ ടോം വടക്കനും വാർത്ത സ​മ്മേളനത്തിൽ പ​ങ്കെടുത്തു.

യു.എ.പി.എ ചുമത്തി ഉത്തർ പ്രദേശ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പ​െൻറ കുടുംബം രാഹുൽ ഗാന്ധിയെ സന്ദർശിച്ചതും ബി.ജെ.പി രാഷ്​ട്രീയ ആയുധമാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressRJDBJP
Next Story