Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംശയാസ്പദമായി...

സംശയാസ്പദമായി രണ്ടുപേരെ കണ്ടെന്ന്; അംബാനിയുടെ വീടിനു മുന്നിൽ കനത്ത സുരക്ഷയൊരുക്കി

text_fields
bookmark_border
antilia
cancel

മുംബൈ: വലിയ ബാഗുകളുമായി സംശയാസ്പദമായ രീതിയിൽ രണ്ടുപേരെ കണ്ടെന്ന്​ ടാക്സി ഡ്രൈവർ വിവരം നൽകിയതിനെ തുടർന്ന് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കി. രണ്ടുപേർ തന്നോട് മുകേഷ് അംബാനിയുടെ വീട് എവിടെയാണെന്ന് ചോദിച്ചെന്നും അവരുടെ കൈകളിൽ വലിയ ബാഗുകളുണ്ടെന്നും ടാക്സി ഡ്രൈവർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സുരക്ഷ ശക്തമാക്കുന്നത്. ഫെബ്രുവരിയിൽ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിരുന്നു. സ്കോർപിയോ കൊണ്ടിട്ടത് മുംബൈ പൊലീസിലെ ക്രൈം ഇൻറലിജൻസ് യൂനിറ്റ് ഉദ്യോഗസ്ഥരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukesh AmbaniAntilia
News Summary - Mukesh Ambanis Home Gets More Security After Cab Driver Alerts Cops
Next Story