Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റ ദിവസം 8.5 ബില്യൺ ഡോളർ നേട്ടം; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി

text_fields
bookmark_border
Mukesh Ambani
cancel
camera_alt

മുകേഷ് അംബാനി

ന്യൂഡൽഹി: ഒറ്റ ദിവസം കൊണ്ട് സമ്പത്തിൽ 8.5 ബില്യൺ ഡോളറിന്റെ വർധനവ് വന്നതോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം നവംബർ രണ്ടിനാണ് അംബാനിയുടെ സമ്പത്തിൽ വലിയ വർധനയുണ്ടായത്.

ഇതോടെ അംബാനിയുടെ ആകെ ആസ്തി 88.8 ബില്യൺ ഡോളറായി ഉയർന്നു. ചൈനീസ് വ്യവസായിയും ബൈറ്റ്‌ഡാൻസ് സഹസ്ഥാപകനുമായ ഷാങ് യീമിങ്ങിനെ മറികടന്നാണ് നേട്ടം. ഏകദേശം 84 ബില്യൺ ഡോളറാണ് ഷാങ് യീമിങ്ങിന്റെ ആസ്തി. ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ അംബാനി 23ാം സ്ഥാനത്താണുള്ളത്.

തിങ്കളാഴ്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ 12 ശതമാനത്തോളം വർധനയുണ്ടായി. കമ്പനി പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചതാണ് ഓഹരി വില ഉയരാൻ കാരണം. കമ്പനിയുടെ വരുമാനം 255.5 ബില്യൺ രൂപയായി. എന്നാൽ 213.67 ബില്യൺ രൂപയായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

ജിയോയുടെ ഓഹരികൾ വിപണിയിൽ എത്തിയതും റിലയൻസിന് നേട്ടമായി. ഒക്ടോബർ 28ന് വിപണിയിൽ എത്തിയ ജിയോ ഓഹരികൾ ആദ്യ ദിവസം തന്നെ 27 ശതമാനത്തോളം ഉയർന്നു. പെട്രോകെമിക്കൽസ്, ടെലികോം, റീട്ടെയിൽ, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ മേഖലകളിലാണ് റിലയൻസ് പ്രവർത്തിക്കുന്നത്. ധീരുഭായ് അംബാനി സ്ഥാപിച്ച കമ്പനിയുടെ ഇപ്പോഴത്തെ ചെയർമാനാണ് മുകേഷ് അംബാനി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mukesh Ambani Becomes Asia’s Richest Person After $8.5 Billion Wealth Increase on Monday.
Next Story