Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിലെ...

ഹൈദരാബാദിലെ നൈസാമിന്‍റെ പേരക്കുട്ടി മീർ ബർക്കത്ത്​ അലി ഖാൻ നിര്യാതനായി

text_fields
bookmark_border
ഹൈദരാബാദിലെ നൈസാമിന്‍റെ പേരക്കുട്ടി മീർ ബർക്കത്ത്​ അലി ഖാൻ നിര്യാതനായി
cancel

ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നിസാം ഉസ്മാൻ അലി ഖാന്റെ ചെറുമകൻ നിസാം മിർ ബർകത്ത് അലി ഖാൻ സിദ്ദിഖി മുഖർറം ജാ എട്ടാമൻ തുർക്കിയിലെ ഇസ്താംബൂളിൽ നിര്യാതനായി. ജന്മനാട്ടിൽ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചൊവ്വാഴ്ച മൃതദേഹവുമായി അദ്ദേഹത്തിന്റെ മക്കൾ ഹൈദരാബാദിലേക്ക് യാത്ര തിരിക്കും.

ചൗമഹല്ല കൊട്ടാരത്തിലേക്ക് ഭൗതിക ദേഹം കൊണ്ടുപോകും. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം അസഫ് ജാഹി കുടുംബത്തിന്റെ ഖബറിടത്തിൽ സംസ്‌കരിക്കും. 1933 ഒക്‌ടോബർ ആറിന് തുർക്കിയിലെ അവസാന സുൽത്താൻ, സുൽത്താൻ അബ്ദുൾ മജീദ്​ രണ്ടാമന്റെ മകളായ മിർ ഉസ്മാൻ അലി ഖാന്റെയും രാജകുമാരി ദുരു ഷെഹ്‌വാറിന്റെയും മകനായാണ്​ അസം ജാഹ് ജനിച്ചു.

ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം കേംബ്രിഡ്ജിലെ ഹാരോ ആൻഡ് പീറ്റർഹൗസിൽ പഠിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിലും പഠിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passes awayNizam Osman Ali KhanMukarram Jah
News Summary - Mukarram Jah, grandson of Hyderabad’s last Nizam Osman Ali Khan, passes away
Next Story