മുഗൾസറായ് സ്റ്റേഷൻ ഇനി ദീൻദയാൽ ഉപാധ്യായ ജങ്ഷൻ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ പ്രശസ്തമായ മുഗൾസറായ് ജങ്ഷൻ റെയിൽേവ സ്റ്റേഷൻ ഇനി ആർ.എസ്.എസ് താത്ത്വികാചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ പേരിൽ അറിയപ്പെടും. ഇന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, റെയിൽേവ മന്ത്രി പീയൂഷ് ഗോയൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പെങ്കടുക്കുന്ന ചടങ്ങിൽ സ്റ്റേഷൻ പേരുമാറ്റം ഒൗദ്യോഗികമാവും. ചടങ്ങിനു മുന്നോടിയായി സ്റ്റേഷന് കാവിനിറം പൂശിയിട്ടുണ്ട്. ഇൗ സ്റ്റേഷനു സമീപമാണ് 1968ൽ ദീൻദയാൽ ഉപാധ്യായയെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നതിനെ അടിസ്ഥാനമാക്കിയാണ് പേരുമാറ്റത്തിന് സർക്കാർ മുൻകൈയെടുത്തത്.
പേരുമാറ്റത്തിന് കഴിഞ്ഞവർഷം കേന്ദ്രസർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ഗവർണർ റാം നായിക് ജൂണിൽ ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചു. ചരിത്രപ്രാധാന്യമുള്ള സ്റ്റേഷെൻറ പേരുമാറ്റത്തിലൂടെ ബി.ജെ.പി സർക്കാർ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
രാജ്യത്തെ തിരക്കേറിയ നാലാമത്തെ സ്റ്റേഷനാണ് മുഗൾസറായ്. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ മാർഷലിങ് യാർഡും ഇവിെടയാണ്. മാസത്തിൽ ശരാശരി 500 ട്രെയിനുകൾ ഇൗ സ്റ്റേഷൻവഴി കടന്നുപോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
