Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ സാമ്പത്തിക...

ഇന്ത്യയുടെ സാമ്പത്തിക തളർച്ചക്ക്​ കാരണം മുഗളരും ബ്രിട്ടീഷുകാരും -യോഗി ആദിത്യനാഥ്​

text_fields
bookmark_border
yogi
cancel

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തളർച്ചക്കുള്ള കാരണം മുഗളരും ബ്രിട്ടീഷുകാരുമാണെന്ന പുതിയ കണ്ടെത്തലുമായി യു.പി മ ുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. മുഗളരും ബ്രിട്ടീഷുകാരും എത്തുന്നതിന്​ മുമ്പ്​ ഇന്ത്യയായിരുന്നു ലോകത്തിലെ പ ്രധാന സാമ്പത്തിക ശക്​തിയെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.

ലോക ഹിന്ദു സാമ്പത്തിക ഫോറത്തിൻെറ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി​. മുഗളരുടെ ആക്രമണം ഉണ്ടാവുന്നതിന്​ മുമ്പ്​ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്​തി ഇന്ത്യയായിരുന്നു. ആഗോള സമ്പദ്​വ്യവസ്ഥയുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നുവെന്നും യോഗി ആദിത്യനാഥ്​ അവകാശപ്പെട്ടു.

മുഗളരുടെ ഭരണകാലത്ത്​ ആഗോള സമ്പദ്​വ്യവസ്ഥയുടെ 36 ശതമാനവും കൈകാര്യം ചെയ്​തിരുന്നത്​ ഇന്ത്യയായിരുന്നു. എന്നാൽ, ബ്രിട്ടീഷ്​ ഭരണകാലത്ത്​ ഇത്​ 20 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ ഭരണം ഉപക്ഷേിച്ച്​ പോകു​േമ്പാൾ ഇത്​ വെറും നാല്​ ശതമാനമായി ചുര​ുങ്ങിയെന്നും യോഗി ആദിത്യനാഥ്​ അവകാശപ്പെട്ടു. നേര​ത്തെ ഉത്തർപ്രദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്​വ്യവസ്ഥയാക്കി മാറ്റുമെന്നും യോഗി ആദിത്യനാഥ്​ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economymalayalam newsindia newsYogi Adityanath
News Summary - Mughals, Britishers responsible for weakening Indian economy-India news
Next Story