Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഗൾ ഭരണം അകലെയല്ല;...

മുഗൾ ഭരണം അകലെയല്ല; ശാഹീൻബാഗിൽ പ്രതികരണവുമായി ബി.ജെ.പി എം.പി

text_fields
bookmark_border
mugal
cancel

ന്യൂഡൽഹി: ശാഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ബി.ജെ.പി എം.പി തേജ സ്വി സൂര്യ. മുഗൾ ഭരണം രാജ്യത്തേക്ക്​ തിരിച്ച്​ വരികയാണെന്ന്​ പ്രക്ഷോഭങ്ങളെ ചൂണ്ടിക്കാട്ടി സൂര്യ പറഞ്ഞു.

ശാഹീൻബാഗിൽ എന്താണ്​ സംഭവിക്കുന്നത്​. അതിനെ കുറിച്ച്​ രാജ്യത്തെ ഭൂരിപക്ഷം ശ്രദ്ധാലുക്കളല്ല. ദേശസ്​നേഹമുള്ള ഇന്ത്യക്കാർ ഇതിനെതിരെ രംഗത്ത്​ വരുന്നില്ല. മുഗൾ ഭരണമാണ്​ രാജ്യത്ത്​ വരാൻ പോകുന്നത്​. ഡൽഹിയിൽ വൈകാതെ അത്​ എത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കാലങ്ങളായി നില നിൽക്കുന്ന പല പ്രശ്​നങ്ങൾക്കും പരിഹാരം കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ സാധിച്ചിട്ടുണ്ട്​. സി.എ.എ അതിന്​ ഉദാഹരണമാണ്​. പൗരത്വം നൽകാനുള്ളതാണ്​ സി.എ.എ നിയമമെന്നും തേജസ്വി സൂര്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiamith shamalayalam newsindia newsShaheen Bagh
News Summary - Mughal Raj Not Far Away If...": BJP's Tejasvi Surya On Anti-CAA Protesters-India news
Next Story