Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസാധ​ു നോട്ടുകളിൽ 97...

അസാധ​ു നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ എത്തി

text_fields
bookmark_border
അസാധ​ു നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ എത്തി
cancel

ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ​േകന്ദ്ര സർക്കാർ തീരുമാനം ഫലം കാണാതെ പോയതായി റിപ്പോർട്ട്​. അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന. എൻഡിടിവിയാണ്​ ഇത്​ സംബന്ധിച്ച പഠനഫലം പുറത്ത്​ വിട്ടത്​. കള്ളപണവും കള്ളനോട്ടും നിയന്ത്രിക്കുന്നതിന്​ വേണ്ടിയാണ്​ കേന്ദ്രസർക്കാർ നവംബർ എട്ടിന്​ 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്​.

ഡിസംബർ 30 വരെയുള്ള കണക്കനുസരിച്ച്​ 97 ശതമാനം അസാധു നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി. 5 ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും ബാങ്കുകളിൽ തിരിച്ചെത്തില്ല എന്നാണ്​ ​േകന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ പ്രതീക്ഷകളെല്ലാം അസ്​ഥാനത്തായെന്നാണ്​ പുതിയ കണക്കുകൾ വ്യക്​തമാക്കിയത്​​. അസാധുനോട്ടുകളിൽ എത്രത്തോളം തിരിച്ചെത്തി എന്ന ചോദ്യത്തിന്​ പൂർണമായ കണക്കുകൾ ത​​െൻറ കൈവശമില്ലെന്ന മറുപടിയാണ്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി നൽകിയത്​.

ഡിസംബർ 10 വരെയുള്ള കണക്കുകളനുസരിച്ച്​ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയെന്ന്​ റിസർവ്​ ബാങ്ക്​ പറഞ്ഞിരുന്നു. നോട്ട്​ മാറ്റിവാങ്ങാനുള്ള സമയം പൂർണമായി അവസാനിക്കുന്നതിന്​ മുമ്പ്​ തന്നെ 97 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്​. വിദേശ ഇന്ത്യക്കാർക്ക്​ നോട്ടുമാറ്റാൻ സർക്കാർ അധിക സമയം അനുവദിച്ചിട്ടുമുണ്ട്​. ഇൗ നോട്ടുകൾ കൂടി ബാങ്കിലെത്തുന്നതോടെ ഭൂരിപക്ഷം അസാധു നോട്ടുകളും തിരിച്ചെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - As Much As 97% Of Banned Notes Are Back In Banks: Report
Next Story