എം.എസ്.എഫ് അലിഗഡ് ‘മെഹ്ഫിലെ ഇത്ഖാൻ’ സമാപിച്ചു
text_fieldsഎം.എസ്.എഫ് കമ്മിറ്റി വാർഷിക യൂനിറ്റ് കോൺഫറൻസ്
ന്യൂഡൽഹി: അലിഗഡ് മുസ്ലിം സർവകലാശാല എം.എസ്.എഫ് കമ്മിറ്റി വാർഷിക യൂനിറ്റ് കോൺഫറൻസ് ‘മെഹ്ഫിലെ ഇത്ഖാൻ’ സമാപിച്ചു. സമ്മേളനം എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഖാസിം ഈനോളി ഉദ്ഘാടനം ചെയ്തു.
അലിഗഡ് എം.എസ്.എഫ് മുൻ പ്രസിഡന്റും കേംബ്രിഡ്ജ് സർവകലാശാല എൽ.എൽ.എം വിദ്യാർഥിയുമായ സബീഹ് അഹമ്മദ് വെസ്റ്റ് ബംഗാൾ മുഖ്യാതിഥിയായി.
യൂനിറ്റ് വൈസ് പ്രസിഡന്റ് ആതിഫ് നരിക്കോടൻ സ്വഗതം പറഞ്ഞു. സജ്ജാദ് അരീക്കോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കുറുക്കോൾ കമ്മിറ്റിയുടെ പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിറ്റ് ട്രഷറർ ഫസ്ന ഇബ്രാഹിം, ഡോ. മുനവ്വിർ ഹാനിഹ്, സിവി റഫ്സൽ ബാബു. മുഹമ്മദ് സിനാൻ, സാരിം മുസ്തഫ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ കമ്മിറ്റി: സയ്യിദ് ഫഹീം സി (പ്രസിഡന്റ്), കെ.സി മുർഷിദ് (ജന. സെക്രട്ടറി), നഹന (ട്രഷറർ), ഷാമിൽ കെ.പി (വർ. സെക്രട്ടറി), ഇയാസ് റഹ്മാൻ, നജ, നസീഫ് (വൈസ്. പ്രസിഡന്റുമാർ), ആദിൽ, ലിംന, അനീസ് (ജോ.സെക്രട്ടിമാർ), മാജിദ് (പി.ആർ.ഒ), ഹാദിയ, മാജിദ്, ഹുദ, ഫാദിൽ, ഫാത്തിമ ( എക്സിക്യൂട്ടീവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

