തീക്കുണ്ഡത്തിൽ തള്ളിയിട്ട ദലിതൻ പൊള്ളലോടെ രക്ഷപ്പെട്ടു
text_fieldsസാഗർ: മധ്യപ്രദേശിലെ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാരായ ദമ്പതികൾ ദലിത് വിഭാഗത്തിൽപെട്ടയാളെ തീക്കുണ്ഡത്തിൽ തള്ളിയിട്ടു. എന്നാൽ, 15 ശതമാനം മാത്രം പൊള്ളലേറ്റ ബൽറാം അഹിവാർ എന്നയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ രാജെ രാജ്പുത് എന്ന 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യക്കായി തിരച്ചിൽ ആരംഭിച്ചു. സാഗർ ജില്ലയിലെ ഫ്യുേട്ടറ ഗ്രാമത്തിൽ ‘േഹാളിക ദഹൻ’ എന്ന ചടങ്ങ് ആചരിക്കവെയാണ് ഇത്.
അഹിവാറും മറ്റു ചിലരും ചേർന്നുണ്ടാക്കിയ തീക്കുണ്ഡം തങ്ങളുടെ വീട്ടിലേക്ക് വ്യാപിക്കുമെന്ന് പറഞ്ഞാണ് ദമ്പതികൾ അഹിവാറിനെ തീക്കുണ്ഡത്തിേലക്ക് തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
