Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടൈഗർ സ്​റ്റേറ്റിൽ...

ടൈഗർ സ്​റ്റേറ്റിൽ കടുവകൾ ചത്തൊടുങ്ങുന്നു

text_fields
bookmark_border
tiger
cancel

ഭോപാൽ: ഇന്ത്യയുടെ കടുവാ സംസ്​ഥാനമായ മധ്യപ്രദേശിൽ കടുവകൾ ചത്തൊടുങ്ങതായി റിപ്പോർട്ട്​. 2017 ജനുവരി മുതലുള്ള കണക്ക്​ പ്രകാരം 29 കടുവകളാണ്​ ചത്തത്​​. 2018 ജനുവരിയിൽ മാത്രം നാല്​ കടുവകൾ ചത്തു. 

2014ൽ മധ്യപ്രദേശിലെ നാല്​ കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ നടത്തിയ വൈൽഡ്​ ലൈഫ്​ സെൻസെക്​സിൽ 308 കടുവകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. 2010 ലെ കണക്കെടുപ്പിൽ 257 ആയിരുന്നു. എന്നാൽ 2017 ആയതോടെ കടുവകൾ ചത്തൊടുങ്ങാൻ തുടങ്ങി. കഴിഞ്ഞ വർഷം 25 കടുവകളാണ്​ ആറ്​ കേന്ദ്രങ്ങളിലുമായി ചത്തത്​. 25 കടുവകളിൽ 13 എണ്ണവും ചത്തത്​ കടുവാ സംരക്ഷണ കേന്ദ്രത്തിന്​ പുറത്ത്​ വച്ചായിരുന്നു​ എന്നത്​ ആശങ്കയുണർത്തുന്നു. ഷോക്കടിച്ചും കിണറിൽ വീണുമൊക്കെ ഇൗ വർഷവും​ നാലെണ്ണം ചത്തു പോയി. 

കടുവകളുടെ കൂട്ട മരണം മധ്യപ്രദേശിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങ​ളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്​. സംരക്ഷണ കേന്ദ്രത്തി​​​െൻറ അധികൃതരുടെ അനാസ്​ഥയാണ്​ കൂട്ടകുരുതിക്ക്​ കാരണമെന്നാണ്​ മുൻ ഫീൽഡ്​ ഡയറക്​ടറുടെ വാദം. ഫോറസ്​റ്റ്​ ഒാഫീസർമാരുടെ നിരന്തരമായ ട്രാൻസ്​ഫറും കടുവകളുടെ സംരക്ഷണത്തെ ബാധിക്കുന്നതായും മുൻ ഡയറക്​ടർ കൂട്ടിച്ചേർത്തു. 

സംരക്ഷണ  കേന്ദ്രങ്ങളുടെ വലിപ്പ കുറവും ഒരു കാരണമാണ്​. എണ്ണത്തിന്​ അനുപാതികമായ വിസ്​തീർണ്ണമില്ലാത്ത സംരക്ഷണ കേന്ദ്രത്തിൽ നിന്നും കടുവകൾ വിട്ട്​ പോവുകയാണ്​. പ്രത്യേക ഗ്രൂപ്പകളായി ഒരോ പ്രദേശത്തെ രാജാക്കൻമാരായി​ വസിക്കാൻ ഇഷ്​ടപ്പെടുന്ന കടുവകൾ, സ്​ഥലക്കുറവ്​ മൂലം സംരക്ഷണ കേന്ദ്രത്തി​​െൻറ പരിധിക്ക്​ പുറത്ത്​ അവരുടെ ടെറിറ്ററി കണ്ടെത്തുകയാണ്​. കൂടുതലായും ചെറുപ്രായത്തലുള്ള കടുവകളാണ്​ ഇങ്ങനെ പോകാറുള്ളത്​. ഇതിനൊരു പരിഹാരം കാണാൻ പോലും ഫോറസ്​റ്റ്​ ഡിപാർട്ട്​മ​െൻറ്​ ശ്രമിക്കുന്നില്ല എന്നും ആരോപണമുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshmalayalam newstiger state of india
News Summary - MP's Tiger Conservation Losing - india news
Next Story