Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി അടക്കം...

രാഹുൽ ഗാന്ധി അടക്കം എം.പിമാർ അവകാശലംഘന ഭീഷണിയിൽ

text_fields
bookmark_border
രാഹുൽ ഗാന്ധി അടക്കം എം.പിമാർ അവകാശലംഘന ഭീഷണിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ എം.​പി​മാ​രെ അ​വ​കാ​ശ​ലം​ഘ​ന പ​രാ​തി​ക​ളു​ടെ ഭീ​ഷ​ണി​യി​ലാ​ക്കി ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്റെ ര​ണ്ടാം പാ​ദ​ത്തി​നാ​യി പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളും തി​ങ്ക​ളാ​ഴ്ച സ​മ്മേ​ളി​ക്കും. അ​ദാ​നി-​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് വി​വാ​ദ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രി​ൽ പ്ര​ക്ഷു​ബ്ധ​മാ​യ ഒ​ന്നാം പാ​ദം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം തു​ട​ങ്ങു​ന്ന ര​ണ്ടാം പാ​ദ​ത്തി​ലും സ​ർ​ക്കാ​റും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​രും.

അ​ദാ​നി വി​ഷ​യ​മു​ന്ന​യി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കും രാ​ജ്യ​സ​ഭ​യി​ലെ 12 പ്ര​തി​പ​ക്ഷ എം.​പി​മാ​ർ​ക്കു​മെ​തി​രെ ബി.​ജെ.​പി ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​രു​സ​ഭ​ക​ളും അ​വ​കാ​ശ​ലം​ഘ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ കേം​ബ്രി​ജ് പ്ര​സം​ഗ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ല​മെ​ന്റ് അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കൂ​ടി ബി.​ജെ.​പി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​സ​ഭ​ക​ളി​ലും കൈ​ക്കൊ​ള്ളേ​ണ്ട ത​ന്ത്ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ പാ​ർ​ല​മെ​ന്റ് ഓ​ഫി​സി​ൽ യോ​ഗം ചേ​രും. ഇ​തി​നു ശേ​ഷം രാ​വി​ലെ 10.30ന് ​കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ഓ​ഫി​സി​ൽ കോ​ൺ​ഗ്ര​സ് എം.​പി​മാ​രും യോ​ഗം ചേ​രു​ന്നു​ണ്ട്.

അ​ദാ​നി-​മോ​ദി ബ​ന്ധ​ത്തെ കു​റി​ച്ചു​ള്ള പ്ര​സം​ഗ​ത്തി​ന് രാ​ഹു​ലി​നെ​തി​രെ ആ​ദ്യം ന​ൽ​കി​യ അ​വ​കാ​ശ​ലം​ഘ​ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ർ​ല​മെ​ന്റ​റി സ​മി​തി വെ​ള്ളി​യാ​ഴ്ച വി​ളി​ച്ച​പ്പോ​ഴാ​ണ് ബി.​ജെ.​പി നേ​താ​വ് നി​ഷി​കാ​ന്ത് ദു​ബെ കേം​ബ്രി​ജ് പ്ര​സം​ഗ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഹു​ലി​ന്റെ എം.​പി സ്ഥാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. പാ​ർ​ല​മെ​ന്റി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കു​മെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് 1976ൽ ​സു​ബ്ര​ഹ്മ​ണ്യം സ്വാ​മി​യു​ടെ രാ​ജ്യ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ദു​ബെ ബോ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബ​ജ​റ്റ് സ​​മ്മേ​ള​ന​ത്തി​ന്റെ ആ​ദ്യ പാ​ദം തു​ട​ർ​ച്ച​യാ​യി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് സ​സ്​​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ര​ജ്നി പാ​ട്ടീ​ല​ട​ക്കം ഒ​മ്പ​ത് കോ​ൺ​ഗ്ര​സ് എം.​പി​മാ​രോ​ടും മൂ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി എം.​പി​മാ​രോ​ടും ബി.​ജെ.​പി എം.​പി​മാ​ർ ന​ൽ​കി​യ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ജെ​ബി മേ​ത്ത​ർ, ഇം​റാ​ൻ പ്ര​താ​പ് ഗ​ഢി, ര​സ്ജീ​ത് ര​ഞ്ജ​ൻ, കു​മാ​ർ കേ​ത്ക​ർ, എ​ൽ. ഹ​നു​മ​ന്ത​യ്യ, ഫൂ​ലോ ദേ​വി നേ​തം,ശ​ക്തി സി​ങ് കോ​ഹി​ൽ, ന​ര​ൻ​ഭാ​യ് ജെ ​റാ​ഠ്വ, സ​യ്യി​ദ് ന​സീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സ് എം.​പി​മാ​ർ​ക്കും സ​ഞ്ജ​യ് സി​ങ്, സു​ശീ​ൽ കു​മാ​ർ ഗു​പ്ത, സ​ന്ദീ​പ് കു​മാ​ർ പാ​ഠ​ക് എ​ന്നീ ആ​പ് എം.​പി​മാ​ർ​ക്കും രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ന​യി​ക്കു​ന്ന അ​വ​കാ​ശ​ലം​ഘ​ന​ത്തി​നു​ള്ള പാ​ർ​ല​മെ​ന്റ​റി സ​മി​തി​യു​ടെ നോ​ട്ടീ​സ് അ​യ​ച്ച​ത്.

അ​ദാ​നി​യു​ടെ ക​മ്പ​നി​ക​ളി​ൽ എ​ൽ.​ഐ.​സി​യും എ​സ്.​ബി.​ഐ​യും നി​ക്ഷേ​പി​ച്ച​ത് രാ​ജ്യ​സ​ഭ ച​ർ​ച്ച ചെ​യ്യാ​ൻ തു​ട​ർ​ച്ച​യാ​യി നോ​ട്ടീ​സ് ന​ൽ​കി​യ​തി​നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ഞ്ജ​യ് സി​ങ്ങി​ന് അ​വ​കാ​ശ ലം​ഘ​ന​ സ​മി​തി നോ​ട്ടീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian parliamentRahul Gandhi
News Summary - MPs including Rahul Gandhi are under threat of violation of rights
Next Story