Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ

text_fields
bookmark_border
തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ
cancel

ജബൽപൂർ: മദ്യലഹരിയിൽ സമ്പർക്ക് ക്രാന്തി എക്സ്പ്രസിന്റെ തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ. റെയിൽവേ ജീവനക്കാരൻ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്തെത്തിയത്. ജബൽപൂർ റെയിൽവേ ഡിവിഷണിലെ മെക്കാനിക്കൽ ജീവനക്കാരനാണ് സസ്​പെൻഷൻ ലഭിച്ചത്.

ആഗസ്റ്റ് ഒമ്പതിന് ട്രെയിനിന്റെ ബി6 കോച്ചിലായിരുന്നു സംഭവം. പുതിയ പെൻഷൻ പദ്ധതിക്കെതിരെ ഡൽഹി നടക്കുന്ന സമരത്തിൽ പ​ങ്കെടുക്കാനായാണ് ഇയാൾ ട്രെയിനിൽ കയറിയത്. തുടർന്ന് മദ്യലഹരിയിൽ ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഇതിനിടക്ക് കോച്ചിനുള്ളിൽ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു.

യാത്രക്കാർ ഇയാൾ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ പകർത്തി പങ്കുവെച്ചതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ ജീവനക്കാരനെ സസ്​പെൻഡ് ചെയ്യാൻ റെയിൽവേ തീരുമാനിച്ചു. നേരത്തെ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MP Viral Video: Drunk Railway Employee Urinates Openly In 3rd AC Coach Of Sampark Kranti Express, Passengers Shocked
Next Story