Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തുടനീളം മുസ്‍ലിംകളുടെ വീടുകൾ മാത്രമാണോ അനധികൃതമായിട്ടുള്ളത്; ഉത്തരാഖണ്ഡിലെ ബുൾഡോസർ രാജിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി

text_fields
bookmark_border
ആദ്യം 83 വീടുകൾ പൊളിക്കാനായിരുന്നു ജില്ല ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും തീരുമാനം
രാജ്യത്തുടനീളം മുസ്‍ലിംകളുടെ വീടുകൾ മാത്രമാണോ അനധികൃതമായിട്ടുള്ളത്; ഉത്തരാഖണ്ഡിലെ ബുൾഡോസർ രാജിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി
cancel

രാംനഗർ: ഉത്തരാഖണ്ഡിലെ രാംനഗറിൽ 86 വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദ്. ‘രാജ്യത്തുടനീളം മുസ്‍ലിംകളുടെ വീടുകൾ മാത്രമാണോ അനധികൃതമായിട്ടുള്ളത്’ എന്ന് അദ്ദേഹം ചോദിച്ചു. കയ്യേറ്റങ്ങൾക്കെതിരെയുള്ള നടപടി എല്ലാവർക്കും ഒരുപോലെയാണോ എന്നും നിയമം എല്ലാവർക്കും തുല്യമായിരിക്കണമെന്നും ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യമിടാനുള്ള ഉപാധിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാർ വനഭൂമിയിലാണ് ഈ ഘടനകൾ നിർമിച്ചിരിക്കുന്നതെന്നും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം.

ആദ്യം 83 വീടുകൾ പൊളിക്കാനായിരുന്നു ജില്ല ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും തീരുമാനം. എന്നാൽ, കനത്ത സുരക്ഷയോടെ നടത്തിയ ഈ ഓപ്പറേഷനിൽ 1,200ലധികം പൊലീസ്, വനപാലക ഉദ്യോഗസ്ഥരെയും 28 മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിച്ചിരുന്നു.

രണ്ടാം ഘട്ട നടപടിയുടെ ഭാഗമായി വനം വകുപ്പ് 92 പേർക്ക് നോട്ടീസ് നൽകിയിരുന്നതായി തെറായി വെസ്റ്റേൺ ഫോറസ്റ്റ് ഡിവിഷൻ ഡി.എഫ്.ഒ പുനീത് കുമാർ തോമർ അറിയിച്ചു.


ഇതേ പ്രദേശത്ത് 2025 ഡിസംബർ ഏഴിനും വനം വകുപ്പ് പൊളിക്കൽ നടപടി നടത്തിയിരുന്നു. അന്ന് 51 വീടുകളും കുടിലുകളും പൊളിച്ചുനീക്കുകയും, രാംനഗർ മുനിസിപ്പാലിറ്റിയുടെ ട്രെഞ്ചിങ് ഗ്രൗണ്ടിന് കീഴിലുള്ള ഏകദേശം രണ്ട് ഏക്കർ ഭൂമി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പുഛടിയിൽ കോസി നതീതീരത്തുള്ള ഒരു മുസ്‍ലിം ജനവാസ മേഖലയാണ് ഇതിൽ ബാധിക്കപ്പെട്ടത്. ഇതോടെ ഏകദേശം 14 ഹെക്ടർ വനഭൂമിയാണ് ഒഴിപ്പിച്ചത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നിർദ്ദേശപ്രകാരമാണ് നടപടി പൂർത്തിയാക്കിയതെന്ന് ഡെമോലിഷൻ ഡ്രൈവിന് ശേഷം നൈനിറ്റാൾ പൊലീസ് എക്സിൽ കുറിച്ചു. സർക്കാരിന്റെ ഭൂമി കയ്യേറ്റങ്ങളിൽനിന്ന് മോചിപ്പിക്കുന്നതിനും ‘ജനസംഖ്യാപരമായ മാറ്റങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനും’ വേണ്ടി പുഛടി മേഖലയിൽ സംയുക്ത സംഘം വിപുലമായ നടപടികൾ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച നടന്ന നടപടിക്കിടെ, യന്ത്രങ്ങളുമായി ഭരണകൂടം എത്തിയപ്പോൾ നിരവധി താമസക്കാർ സ്വന്തം നിലയിൽ വീടുകൾ പൊളിച്ചുമാറ്റാൻ തുടങ്ങി. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി അധികൃതർ പ്രദേശം പല സുരക്ഷാ മേഖലകളായും സെക്ടറുകളായും തിരിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ ‘വിശുദ്ധ ഭൂമി മലിനമാക്കുന്നവർക്കെതിരെ’ കടുത്ത നടപടിയുണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, മതപരമായ കയ്യേറ്റങ്ങൾക്കെതിരെ തന്റെ ഭരണകൂടം നടത്തുന്ന ബുൾഡോസർ നടപടിയെ മുമ്പ് പ്രശംസിച്ചിരുന്നു. ഇതിനെ ‘ലാൻഡ് ജിഹാദ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MP slams Uttarakhand bulldozer drive
Next Story