ഉത്തർ പ്രദേശ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായ നാത്തൂന്മാർക്ക് വമ്പിച്ച ജയം
text_fieldsലഖ്നൗ: ഉത്തർ പ്രദേശിൽ രാജ്ഗർ ജില്ലയിലെ പാച്ചോറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായ നാത്തൂന്മാർക്ക് വിജയം. മമത സീതാറാം ലാഹിരി, രാംകുമാരി ദാമോദർ ലാഹിരി എന്നിവരാണ് ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ നിന്ന് ജയിച്ചത്. ഇവരുടെ തന്നെ മറ്റൊരു സഹോദരിയായ സുനിത ലാഹിരിയും (നാത്തൂൻ) സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയെയാണ് സുനിത പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ എട്ടെണ്ണം മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. മധ്യപ്രദേശിൽ 133ൽ 105 സീറ്റുകൾ ബി.ജെ.പി ജയിച്ചിരുന്നു. എന്നാൽ നാല് മേയർ സ്ഥാനങ്ങളിലേക്ക് ജയിക്കാനായില്ല. മൂന്ന് സീറ്റുകൾ കോൺഗ്രസും ഒന്ന് ആം ആദ്മിയും നേടി. മേയറൽ തെരഞ്ഞെടുപ്പിലേക്കുള്ള ആം ആദ്മിയുടെ ആദ്യ മത്സരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

