Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കോൺഗ്രസ്'​...

'കോൺഗ്രസ്'​ മന്ത്രിക്ക്​ അംഗൻവാടികളിൽ​ മുട്ട വിതരണം ചെയ്യണം; ബി.ജെ.പി മുഖ്യമന്ത്രി സമ്മതിക്കുമോയെന്ന്​ ഉറ്റുനോക്കി നിരീക്ഷകർ

text_fields
bookmark_border
കോൺഗ്രസ്​ മന്ത്രിക്ക്​ അംഗൻവാടികളിൽ​ മുട്ട വിതരണം ചെയ്യണം; ബി.ജെ.പി മുഖ്യമന്ത്രി സമ്മതിക്കുമോയെന്ന്​ ഉറ്റുനോക്കി നിരീക്ഷകർ
cancel

ഭോപാൽ: മധ്യപ്രദേശിലെ പുതിയ വിവാദം കോഴിമുട്ടയെ ചൊല്ലിയാണ്​. കാര്യം കേവലമൊരു കോഴിമുട്ടയാണെങ്കിലും അത്ര ലളിതമല്ല കാര്യങ്ങളെന്നാണ്​ സൂചന. മധ്യപ്രദേശിലെ സ്​ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വകുപ്പ്​ ഭരിക്കുന്ന മന്ത്രി ഇമാർതി ദേവിയുടെ പുതിയ നിർദേശമാണ്​ എല്ലാത്തി​െൻറയും തുടക്കം.യെയെ

ത​െൻറ വകുപ്പിലെ അങ്കൻവാടികൾ വഴി മുട്ട വിതരണം ചെയ്യണമെന്ന ലളിതമായ ആഗ്രഹം മാത്രമാണ്​ മന്ത്രിക്കുള്ളത്​. നാട്ടിലെ സ്​ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ പോഷകങ്ങൾ കിട്ടണമെന്നതാണ്​ മന്ത്രിയുടെ ഉന്നം. എന്നാൽ മന്ത്രിയുടെ നിർദേശം നടപ്പാവണമെങ്കിൽ മുഖ്യമന്ത്രി ശിവ്​രാജ്​ ചൗഹാ​െൻറ അനുവാദം വേണം.


ചൗഹാനാക​െട്ട ഒരിക്കലും മുട്ട കഴിച്ചിട്ടില്ലാത്ത ശുദ്ധ വെജിറ്റേറിയൻ. 2015ൽ നല്ല ഭൂരിപക്ഷത്തിൽ ഭരിച്ചുകൊണ്ടിരുന്നപ്പോൾ താനൊരിക്കലും മുട്ടയെ സംസ്​ഥാനത്തി​െൻറ പടിക്കുള്ളിൽ​ കയറ്റില്ലെന്ന്​ ചൗഹാൻ പ്രഖ്യാപിച്ചിട്ടുമുണ്ട്​. പകരം പാലും പഴവും കൊടുത്താൽ മതിയെന്നാണ്​ അദ്ദേഹം പറയുന്നത്​. മന്ത്രിയുടെ നിർദേശം മുഖ്യമന്ത്രി എങ്ങിനെ കൈാര്യം ചെയ്യുമെന്നറിയാനാണ്​ രാഷ്​ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്​.


മന്ത്രി പഴയ കോൺഗ്രസുകാരി

മുട്ട കൊടുക്കണമെന്ന്​ പറയുന്ന മന്ത്രി ഇമാർതി ദേവി പഴയ കോൺഗ്രസുകാരിയാണ്​. കമൽനാഥ്​ മന്ത്രിസഭയിലും മന്ത്രിയായി ഇതേ വകുപ്പ്​ തന്നെയാണ്​ ദേവി കൈകാര്യം ചെയ്​തിരുന്നത്​. 2018 മുതൽ 2020വരെ 15 മാസം അധികാരത്തിൽ ഇരുന്ന കാലത്ത്​തന്നെ അംഗൻവാടികളിൽ മുട്ടവിതരണം നടത്തണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചിരുന്നു. അംഗൻവാടി കുട്ടികൾക്കും സംസ്ഥാനത്തെ 89 ട്രൈബൽ ബ്ലോക്കുകളിലുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും മുട്ട വിളമ്പാനുള്ള തീരുമാനത്തിന്​ 2019 നവംബറോടെ ഭരണപരമായ അനുമതിയും ലഭിച്ചിരുന്നു.

എന്നാൽ, ഈ നിർ​ദേശം പകൽ വെളിച്ചം കാണുന്നതിന് മുമ്പ് കോൺഗ്രസ് സർക്കാർ വീണു. 'മുട്ട കഴിക്കാത്തവർക്ക് പകരം മറ്റ്​ പോഷകാഹാരം നൽകും. ആരേയും മുട്ട കഴിക്കാൻ നിർബന്ധിക്കില്ല' എന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയുടെ നിർദേശത്തെ പ്രതിപക്ഷത്തുണ്ടായിരുന്ന ബിജെപി ശക്​തമായി എതിർത്തിരുന്നു. വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പ്​ കാത്തിരിക്കുകയാണ്​ മന്ത്രി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രമെ അവർക്ക്​ അധികാരത്തിൽ തുടരാൻ സാധ്യമാവുകയുള്ളു.

'ആളുകളുടെ വികാരം പരിഗണിച്ചുവേണം സർക്കാർ പ്രവർത്തിക്കാൻ. മന്ത്രിക്ക് അവരുടെ നിർദേശങ്ങൾ നൽകാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ, അന്തിമ തീരുമാനം എടുക്കുമ്പോൾ സർക്കാർ ജനങ്ങളുടെ വികാരം പരിഗണിക്കുമെന്നാണ്​ കരുതുന്നത്​'-ബിജെപി വക്താവ് ദീപക് വിജയവാർഗിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivraj Singh ChouhanMP ministersuggestion serve eggsImarti Devi
Next Story