Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​...

മധ്യപ്രദേശ്​ മന്ത്രിയുടെ ഭീഷണി; 'മംഗൾസൂത്ര' വിവാദ പരസ്യം സബ്യസാചി പിൻവലിച്ചു

text_fields
bookmark_border
sabyasachi mukherjee
cancel

ന്യൂഡൽഹി: മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ മുന്നറിയിപ്പിന്​ പിന്നാലെ സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി മംഗൾസൂത്ര കളക്ഷന്‍റെ വിവാദ പരസ്യം പിൻവലിച്ചു.

മോഡലുകൾ അർധ നഗ്​നരായി പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ്​ താലിമാലയുടെ​ പരസ്യം വിവാദത്തിലായത്​. ഇതോടെയാണ്​ 24 മണിക്കൂറിനകം പരസ്യം പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഞായറാഴ്ച മുന്നറിയിപ്പ് നൽകിയത്​.

ശാക്​തീകരണവും അംഗീകാരവുമാണ്​ ലക്ഷ്യമിട്ടിര​ുന്നതെന്നും എന്നാൽ പരസ്യം സമൂഹത്തിലെ ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടെന്നും​ സാമൂഹിക മാധ്യമങ്ങളിൽ വിശദീകരണം നൽകിയാണ്​ സബ്യസാചി പരസ്യം പിൻവലിച്ചത്​.


'ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയുടെ മംഗൾസൂത്ര പരസ്യം അങ്ങേയറ്റം പ്രതിഷേധാർഹവും വേദനാജനകവുമാണ്. 24 മണിക്കൂറിനുള്ളിൽ ആക്ഷേപകരമായ പരസ്യം നീക്കം ചെയ്തില്ലെങ്കിൽ, അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും' -ഇ​ങ്ങനെയായിരുന്നു മിശ്ര ഞായറാഴ്ച ട്വീറ്ററിലൂടെ മുന്നറിയിപ്പ്​ നൽകിയത്​.

മംഗൾസൂത്ര ഡിസൈനിന്‍റെ പ്രചാരണത്തിന്​ ഉപയോഗിച്ച ഫോട്ടോഷൂട്ടിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. താലി ധരിച്ചുകൊണ്ട് മോഡലുകൾ അർധനഗ്​നരായി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതാണ്​ വിവാദമാകാൻ കാരണം. പരസ്യത്തിൽ മംഗൾസൂത്രം ഉപയോഗിച്ചതിന്​ ബി.ജെ.പിയുടെ നിയമകാര്യ ഉപദേഷ്ടാവ്​ സബ്യസാചി മുഖർജിക്കെതിരെ നോട്ടീസ് നൽകിയിരുന്നു.

കറുത്ത നിറത്തിലുള്ള അടിവസ്​ത്രം ധരിച്ച മോഡൽ മംഗൾസൂത്രം അണിഞ്ഞ്​ പുരുഷ മോഡലിനോട് അടുത്തിടപഴകി​ എടുത്ത ഫോട്ടോയാണ് വിവാദത്തിന് തിരികൊളുത്തിയത്​. ഇത് ഹൈന്ദവ സമൂഹത്തെയും ഹിന്ദു വിവാഹങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നായിരുന്നു ​പ്രധാന വിമർശനം.

കറുത്ത ഒാനിക്സും പേളും 18 കാരറ്റ് സ്വർണവും ചേർത്താണ് മംഗൾസൂത്രം നിർമിച്ചത്​. 1,65,000 രൂപയാണ് ഇതിന്‍റെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabyasachi mukherjeeNarottam Mishracontroversial adMangalsutra ad
News Summary - MP minister's '24-hour ultimatum'; Designer Sabyasachi withdraws Mangalsutra campaign advertisement
Next Story