Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയെ 15...

ചൈനയെ 15 മിനിറ്റുകൾക്കകം​ തുരത്തുമെന്ന പരാമർശം; രാഹുലിന്​ എവിടെ നിന്നാണ്​ നല്ല ലഹരിമരുന്ന്​ കിട്ടുന്നതെന്ന്​ മന്ത്രി നരോത്തം മിശ്ര

text_fields
bookmark_border
ചൈനയെ 15 മിനിറ്റുകൾക്കകം​ തുരത്തുമെന്ന പരാമർശം; രാഹുലിന്​ എവിടെ നിന്നാണ്​ നല്ല ലഹരിമരുന്ന്​ കിട്ടുന്നതെന്ന്​ മന്ത്രി നരോത്തം മിശ്ര
cancel

ന്യൂഡല്‍ഹി: യു.പി.എ ആയിരുന്നു അധികാരത്തിലെങ്കില്‍ അതിർത്തിയിൽ കടന്നുകയറ്റംനടത്തിയ ചൈനയെ 15 മിനിറ്റുകള്‍ക്കുള്ളില്‍ തുരത്തുമായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. എവിടെ നിന്നാണ് ഇത്ര നല്ല ലഹരിമരുന്ന് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നതെന്നായിരുന്നു നരോത്തം മിശ്ര പരിഹസിച്ചത്​.

''10 ദിവസങ്ങള്‍ക്കുളളില്‍ വായ്പ എഴുതിത്തള്ളല്‍, 15 മിനിട്ടിനുള്ളില്‍ ചൈനയെ പുറത്താക്കല്‍.. ഇതെല്ലാം അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകനെ ഞാന്‍ ബഹുമാനിക്കുന്നു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്രയും ഗുണമേന്മയുളള മയക്കുമരുന്ന് ലഭിക്കുന്നത്'' -മിശ്ര വാർത്ത ഏജൻസിക്ക്​ നൽകിയ അഭിമുഖത്തിൽ ചോദിച്ചു.

''ഭീരുവായ പ്രധാനമന്ത്രി നമ്മുടെ അതിർത്തിലാരും കടന്നുകയറിയില്ലൊന്നാണ്​ പറയുന്നത്​. ലോകത്ത്​ ഇന്ത്യയിൽ മാത്രമാണ്​ 1200 ലധികം ചതുരശ്ര കിലോമീറ്റർ പ്രദേശം മറ്റൊരു രാജ്യം കയ്യടക്കിയിരിക്കുന്നത്​. പ്രധാനമന്ത്രി അ​ദ്ദേഹത്തെ വിശേഷിപ്പിക്കുന്ന ദേശഭക്തനെന്നാണ്​. എന്നാൽ ചൈനീസ്​ സേന നമ്മുടെ അതിർത്തിയിലേക്ക്​ കടന്നുവെന്നത് എല്ലാ ഇന്ത്യകാർക്കുമറിയാം. സ്വന്തം രാജ്യത്തെ ദുർബലപ്പെടുത്തിയ പ്രധാനമന്ത്രി എങ്ങനെയാണ്​ ദേശസ്​നേഹി ആവുക. ഞങ്ങളായിരുന്നു ഭരണത്തിലിരുന്നതെങ്കിൽ 15 മിനിറ്റുകൾക്കകം ചൈനയെ പുറത്താക്കുമായിരുന്നു''- എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്​താവന. ​കര്‍ഷക പ്രക്ഷോഭത്തി​െൻറ ഭാഗമായി കുരുക്ഷേത്രയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻെറ ഈ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiChinese AggressionNarottam MishraRahul Gandhi
Next Story