Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bahujan Samaj Party leader Ramabai
cancel
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ നിയമമില്ല, ഉദ്യോഗസ്​ഥർക്ക്​ കൈക്കൂലി വാങ്ങാം; ബി.​എസ്​.പി എം.എൽ.എയുടെ വിഡിയോ വൈറൽ

text_fields
bookmark_border

ന്യൂഡൽഹി: ഗ്രാമവാസികളിൽനിന്ന്​ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്​ഥരെ ശാസിച്ചും ലാളിച്ചും ബഹുജൻ സമാജ്​ പാർട്ടി എം.എൽ.എ. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്​ഥരെ കൈകാര്യം ചെയ്യുന്ന ബി.എസ്​.പി എം.എൽ.എ രമാഭായ്​യുടെ വിഡിയോ പുറത്തുവന്നു.

എം.എൽ.എയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട്​ ഉദ്യോഗസ്​ഥർ കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി സതുവ ഗ്രാമവാസികളാണ്​ എം.എൽ.എയുടെ അടുത്ത്​ പരാതിയുമായെത്തിയത്​. തുടർന്ന്​ ഗ്രാമവാസികൾ പരാതി പറയുന്നതും രണ്ട്​ ഉദ്യോഗസ്​ഥരെ എം.എൽ.എ ശാസിക്കുന്നതും ഉപദേശിക്കുന്നതും വിഡിയോയിൽ കാണാം.

പ്രധാനമന്ത്രി ആവാസ്​ യോജ​ന പ്രകാരം വീടുകൾ നൽകാ​െമന്ന പേരിലാണ്​ ഉദ്യോഗസ്​ഥർ ഗ്രാമവാസികളിൽനിന്ന്​ പതിനായിരക്കണക്കിന്​ രൂപ വാങ്ങിയത്​. ഉദ്യോഗസ്​ഥർക്ക്​ എത്ര രൂപ നൽകിയെന്ന്​ ഗ്രാമവാസികളോട്​ എം.എൽ.എ ചോദിക്കുന്നത്​ കേൾക്കാം. മറുപടിയായി 9000, 5000, 6000, തുടങ്ങിയ സംഖ്യകൾ നൽകിയതായി ഗ്രാമവാസികൾ മറുപടി പറയുന്നതും കാണാം.

ശേഷം ​ൈകക്കൂലിയായി 1000 രൂപയോളം വാങ്ങാമെന്നും എന്നാൽ ജനങ്ങളെ മുഴുവൻ കൊള്ളയടിക്കരുതെന്നുമായിരുന്നു എം.എൽ.എയുടെ പ്രതികരണം.

'1000 രൂപ ശരിയാണ്​. അതിൽ യാതൊരു പ്രശ്​നവുമില്ല. അത്​ മാവിൽ ഉപ്പ​ുചേർക്കുന്നതുപോലെയാണ്​. എന്നാൽ ജനങ്ങളുടെ കൈയിലെ എല്ലാ പണവും തട്ടിയെടുക്കുന്നത്​ ശരിയല്ല. കൈക്കൂലി വാങ്ങരുതെന്ന്​ ഞാൻ പറയുന്നില്ല, സംസ്​ഥാനത്ത്​ അഴിമതിയും നിയമങ്ങൾ പാലിക്കാത്ത സ്​ഥിതിയുമുണ്ടെന്ന്​ ​എനിക്കറിയാം' -അവർ പറഞ്ഞു.

തുടർന്ന്​ രണ്ടു ഉദ്യോഗസ്​ഥരോടും രമാഭായ്​ പണം തിരിച്ചുനൽകാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. 'ഞാൻ നിങ്ങളെ കൂടുതൽ ശിക്ഷിക്കുന്നില്ല, അവരുടെ പണം തിരിച്ചുനൽകണം' -എന്ന്​ പറയുന്നതും കേൾക്കാം.

പൗരത്വ ഭേദഗതി നിയമത്തെ ​പിന്തുണച്ചതിനെ തുടർന്ന്​ 2019ൽ ബി.എസ്​.പി നേതാവ്​ മായാവതി രമാഭായ്​യെ സസ്​പെൻഡ്​ ചെയ്​തിരുന്നു. തുടർന്ന്​ സി.എ.എയെ എം.എൽ.എ തള്ളിപറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSPbribeBahujan Samaj PartyRamabai
News Summary - MP is lawless officials can take bribe BSP MLA Video Viral
Next Story