Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാണകം ഗോമൂത്രം പപ്പടം...

ചാണകം ഗോമൂത്രം പപ്പടം എന്നിവക്ക്​ ശേഷം ഇപ്പോ സാരിയും; 'പ്രതിരോധ ശക്​തി' കൂട്ടാനുള്ള പുതിയ സാധനവുമായി ബി.ജെ.പി സർക്കാർ

text_fields
bookmark_border
ചാണകം ഗോമൂത്രം പപ്പടം എന്നിവക്ക്​ ശേഷം ഇപ്പോ സാരിയും; പ്രതിരോധ ശക്​തി കൂട്ടാനുള്ള പുതിയ സാധനവുമായി ബി.ജെ.പി സർക്കാർ
cancel

സാരിയുടുത്താൽ പ്രതിരോധശേഷി കൂടും?! ത്മാശ പറയുന്നതല്ല. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഹാൻഡ്​ലൂം ആൻഡ്​ ഹാൻഡിക്രാഫ്​റ്റ്​ കോർപ്പറേഷൻ പുറത്തിറക്കിയ സാരിയുടെ പരസ്യവാചകമാണിത്​. സാരിയുടെ പേര്​ ആയുർവസ്​ത്ര.

ഒൗഷധ സുഗന്ധവ്യജ്ഞനങ്ങളിൽ നിന്നുള്ള സത്ത്​ ഉപയോഗിച്ച്​ നിർമിച്ചതാണ്​ സാരിയെന്നാണ്​ അവകാശവാദം. ഇൗ സുഗന്ധവ്യജ്ഞനങ്ങൾക്ക്​ രോഗപ്രതിരോധശേഷി വർധിപ്പിക്കാനാവുമെന്നും അതുകൊണ്ട്​ സാരി നമ്മെ രോഗങ്ങളിൽ നിന്ന്​ കാക്കുമെന്നുമാണ്​ പ്രചരിപ്പിക്കുന്നത്​.

സാരി കൂടാതെ കുർത്ത, മാസ്​ക്​ പോലുള്ള മറ്റ്​ ഉൽപന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്​. ഗ്രാമ്പു, ഏലക്ക, കറുവപട്ട, കുരുമുളക, മഞ്ഞൾ തുടങ്ങിയവയാണ്​ സാരിയുടെ നിർമാണത്തിന്​ ഉപയോഗിക്കുന്നത്​. എല്ലാ സുഗന്ധവ്യജ്ഞനങ്ങളും അരച്ച്​ ചേർത്ത്​ 48 മണിക്കൂർ വെള്ളത്തിൽ സൂക്ഷിക്കുന്നു. അതിനുശേഷം വെള്ളം ചൂടാക്കി അതി​െൻറ ആവിയിൽ തുണികൾ കാണിച്ച്​ അണുമുക്​തമാക്കുന്നു. ഇൗ തുണി ഉപയോഗിച്ചാണ്​ സാരിയും മറ്റ്​ വസ്​ത്രങ്ങളും നിർമിക്കുന്നതെന്നും ഇവർ അവകാശ​െപ്പടുന്നു.

ഭോപ്പാലിൽ നിന്നുള്ള ഒരു വിദഗ്​ദ്ധനാണത്രെ 'നൂറ്റാണ്ടുകൾ പഴക്കമുള്ള' ഇൗ സാരി വിദ്യക്ക്​ പിന്നിൽ പ്രവർത്തിക്കുന്നത്​. ഏഴ് മുതൽ എട്ട്​ ദിവസംകൊണ്ടാണ്​ ഒരു സാരി നിർമിക്കുന്നതെന്നും അതിനാൽ വില അൽപ്പം കൂടുതലാണെന്നും പ്രത്യേകം പറയുന്നുണ്ട്​. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഇൗ സാരികൾ തങ്ങളുശട ഒൗദ്യോഗിക വിൽപ്പനശാലകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്​.

3,000 രൂപ നിരക്കിലാണ് സാരികൾ വിൽക്കുന്നതെന്ന് മധ്യപ്രദേശിലെ ഹാൻഡ്​ലൂം ആൻഡ്​ ഹാൻഡിക്രാഫ്​റ്റ്​ കോർപ്പറേഷൻ കമ്മീഷണർ രാജീവ് ശർമ പറഞ്ഞു. 'ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കുന്ന വസ്ത്രങ്ങൾ നിർമിക്കുന്ന പുരാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ്​ ഞങ്ങൾക്ക്​ ലഭിച്ചത്​. അതിനുകാരണം ഇൗ മഹാമാരിയാണ്​. ജനങ്ങളുടെ മനോവീര്യം കുറഞ്ഞുവരുന്ന ഇൗ കാലഘട്ടത്തിൽ സുഗന്ധവ്യഞ്ജന സാരി എന്ന ആശയം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക്​ അഭിമാനമുണ്ട്​'-ശർമ്മ പറഞ്ഞു.

'നിലവിൽ സാരികൾ ഭോപ്പാലിലും ഇൻഡോറിലും വിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഷോറൂമുകളിൽ നിന്ന് ഈ സാരികൾ ലിഭിക്കും'-അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബി.ജെ.പി നേതാക്കൾ ചാണകം ഗോമൂത്രം എന്നിവ കൊറോണക്ക്​ മരുന്നായി അവതരിപ്പിച്ചിരുന്നു.

ഒരു കേന്ദ്രമന്ത്രി പപ്പടം കഴിച്ചാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാമെന്ന അവകാശവാദവുമായി രംഗത്ത്​ വന്നത്​ വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story