മധ്യപ്രദേശിലെ ഹണി ട്രാപ്: അന്വേഷണ സംഘത്തലവനെ വീണ്ടും മാറ്റി
text_fieldsഭോപാൽ: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഹണിട്രാപ് വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തലവനെ മധ്യപ്രദേശ് സർക്കാർ വീണ്ടും മാറ്റി. സഞ്ജീവ് ഷമിയെ മാറ്റി ൈസബർ സെല്ലിെൻറ സ്പെഷൽ ഡയറക്ടർ ജനറൽ രാജേന്ദർ കുമാറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. എ.ഡി.ജി മിലിന്ദ് കനാസ്കറും ഇൻഡോർ എസ്.പി രുചി വർധൻ മിശ്രയുമാണ് സംഘത്തിലെ മറ്റംഗങ്ങൾ.
ഒമ്പതു ദിവസത്തിനിടെ രണ്ടാം തവണ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിക്കാനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല. നേരത്തേ, സി.ഐ.ഡി ജനറൽ ശ്രീനിവാസ് ശർമയെ മാറ്റിയാണ് എ.ഡി.ജിയായ ഷമിയെ നിയമിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമടക്കം സമൂഹത്തിലെ പല ഉന്നതരും കുടുങ്ങിയ ഹണിട്രാപുമായി ബന്ധപ്പെട്ട് അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘തേൻകെണി’യുടെ വിഡിയോ ദൃശ്യങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപയാണ് സംഘം സ്വന്തമാക്കിയതെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
