Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷദ്വീപ് വിഷയത്തിൽ പാർലിമെന്‍റിൽ എം.പി ഹംദുള്ള സഈദിന്‍റെ പ്രതിഷേധം

text_fields
bookmark_border
ലക്ഷദ്വീപ് വിഷയത്തിൽ പാർലിമെന്‍റിൽ എം.പി ഹംദുള്ള സഈദിന്‍റെ പ്രതിഷേധം
cancel

ന്യൂഡൽഹി: ലക്ഷദ്വീപിൽ നടപ്പിലാക്കിയ വിവാദപരമായ പുതിയ ഉത്തരവുകൾക്കെതിരെ ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് പ്രതിഷേധവുമായി രംഗത്ത്. ദ്വീപ് നിവാസികളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന നടപടികളാണ് ലക്ഷദ്വീപ്ഭരണകൂടവും അഡ്മിനിസ്ട്രഷനും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമായും കെട്ടിട നിർമാണത്തിനുള്ള അനുമതി മരവിപ്പിച്ച ഉത്തരവും എൻട്രി പെർമിറ്റ് നടപടികൾ ഇളവ് ചെയ്ത ഉത്തരവും ദ്വീപിലെ ജനങ്ങൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് എം.പി ചൂണ്ടിക്കാട്ടി. ഈ ഉത്തരവുകൾ പുനഃപരിശോധിച്ച് ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ അദ്ദേഹം ക്ഷണിച്ചുകൊണ്ട് ചർച്ച അനുവദിക്കുന്നതിന് ലോക്സഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകുകയും ചെയ്തു. ലക്ഷദ്വീപിലെ ജനങ്ങളുടെ ആശങ്കകൾ കേന്ദ്രം ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MP Hamdullah Saeed's protest in Parliament on the Lakshadweep issue
Next Story