Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യപ്രദേശിൽ കോവിഡ്​ ഗവേഷണത്തിനായി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നു

text_fields
bookmark_border
മധ്യപ്രദേശിൽ കോവിഡ്​ ഗവേഷണത്തിനായി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നു
cancel

ന്യൂഡൽഹി: കോവിഡ് ഉൾപ്പടെയുള്ള പകർച്ചവ്യാധികളെ പറ്റി ഗവേഷണത്തിനായി മധ്യപ്രദേശ് സർക്കാർ റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നു. ഇത്​ സംബന്ധിച്ച്​ തീരുമാനമെടുത്തതായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

ബ്ലാക്ക്​ ഫംഗസ് അണുബാധയാണ്​ ആദ്യഘട്ടത്തിൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കുക.ആരോഗ്യ വകുപ്പ്​ മുന്നോട്ട്​ വെച്ച ഈ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അംഗീകരിച്ചു.ഭോപ്പാലിലായിരിക്കും​ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനമെന്ന് മന്ത്രി പറഞ്ഞു. വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളും ഈ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുമെന്നും വിവിധ മേഖലകളിലെ വിദഗ്​ധരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പം സ്ത്രീകൾക്കിടയിലെ അർബുദം കണ്ടെത്താനായി മധ്യപ്രദേശിൽ പിങ്ക് പ്രചരണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.കുടുംബ-സാമൂഹിക കാരണങ്ങൾ മൂലം സ്ത്രീകൾ കാൻസർ പോലുള്ള രോഗങ്ങളെക്കുറിച്ച് തുറന്നുപറയുന്നില്ല. സ്ത്രീകളുടെ ആരോഗ്യം പരിശോധിക്കാനായി നഗരപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും പഞ്ചായത്ത് തലങ്ങളിലും ഒരു പിങ്ക് കാമ്പയിൻ തീരുമാനിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MP govt to set up COVID-19 pandemic research institute
Next Story