Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ നേരിടാൻ ബാബ...

കോവിഡിനെ നേരിടാൻ ബാബ രാംദേവി​െൻറ സഹായം തേടി മധ്യപ്രദേശ്​

text_fields
bookmark_border
കോവിഡിനെ നേരിടാൻ ബാബ രാംദേവി​െൻറ സഹായം തേടി മധ്യപ്രദേശ്​
cancel

ഭോപ്പാൽ: 5,735 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ച മധ്യപ്രദേശിൽ, ആരോഗ്യവകുപ്പ്​ ഉദ്യോഗസ്​ഥർക്ക്​ ഉപദേശം നൽകാൻ യോഗ ഗുരു ബാബ രാംദേവി​​െൻറ സഹായം തേടി സംസ്​ഥാന സർക്കാർ. ഇതി​​െൻറ ഭാഗമായി, മുഖ്യമന്ത്രി ശിവരാജ് സിങ്​ ചൗഹാനും 52 ജില്ല മെഡിക്കൽ ഓഫിസർമാരുമടക്കം പ​ങ്കെടുത്ത വീഡിയോ കോൺഫറൻസിൽ ബാബ രാംദേവ് ക്ലാസെടുത്തു.

പ്രാണായാമം, ആയുർവേദ മരുന്നുകൾ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കാനും കോവിഡ് -19 അകറ്റാനും സഹായിക്കുമെന്ന് രാംദേവ് പറഞ്ഞു. വ്യക്തിയുടെ പ്രതിരോധശേഷി ശക്തമാണെങ്കിൽ ഒരു ദോഷവും വരുത്താൻ കൊറോണക്ക്​ കഴിയില്ല. അശ്വഗന്ധ, ഗിലോയ് എന്നീ ഔഷധസസ്യങ്ങൾ അണുബാധയുടെ ശൃംഖല തകർക്കാൻ ഫലപ്രദമാണ്​. കൊറോണ ചികിത്സയിൽ ഇവയുടെ ഉപയോഗം നല്ല ഫലം കാണിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

ആരോഗ്യമന്ത്രി നരോത്തം മിശ്ര, ചീഫ് സെക്രട്ടറി ഇക്ബാൽ സിങ്​ ബെയ്ൻസ്, പൊലീസ് ഡയറക്ടർ ജനറൽ വിവേക് ​​ജോഹ്രി, ആരോഗ്യ വകുപ്പ്​ അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാൻ എന്നിവരും കോൺഫറൻസിൽ പങ്കെടുത്തു. 

രോഗം പടരാതിരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സർക്കാറി​​െൻറ നേതൃത്വത്തിൽ ആളുകകൾക്ക്​ ആയുർവേദ മരുന്ന്​ നൽകുന്നതിനെ രാംദേവ്​ പ്രകീർത്തിച്ചു. കോവിഡ്​ രോഗികളിൽ പോലും ആയുർവേദ മരുന്ന്​ ഉപയോഗം വിജയകരമാണെന്ന​ും അ​ദ്ദേഹം അവകാശപ്പെട്ടു.

ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി രണ്ട് കോടി പേർക്ക്​ സംസ്ഥാനത്ത് ഇതിനകം കഷായസിറപ്പ്​ നൽകിയതായി മുഖ്യമന്ത്രി ചൗഹാൻ പറഞ്ഞു. രോഗത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ ആയുർവേദ മരുന്നുകളും പ്രാണായാമവും സഹായിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ കഷായൻ -20  എന്ന ആയുർവേദ മരുന്ന് നൽകിയ 532 രോഗികളിൽ 504 പേർ സുഖം പ്രാപിച്ചതായി ആയുഷ് വകുപ്പ് സെക്രട്ടറി എം.കെ. അഗർവാൾ  അറിയിച്ചു. കൊറോണക്ക്​ മരുന്ന്​ കണ്ടെത്താൻ സംസ്ഥാനത്തെ ഏഴ് ആയുർവേദ ആശുപത്രികളിൽ വിദഗ്​ധ സംഘം ഗവേഷണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്​ഥാനത്ത്​ ബുധനാഴ്ച 270 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 267 രോഗികളാണ്​ മരണപ്പെട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdevmadhya pradeshchouhanCovid 19
News Summary - M.P. govt seeks advice from Baba Ramdev on combating COVID-19
Next Story