വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റത്തിന് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ
text_fieldsഭോപാൽ: മധ്യപ്രദേശിൽ വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റത്തിന് അനുമതി നൽകി സംസ്ഥാന സർക്കാർ. രത്ലാം ജില്ലയിലെ കോൺസ്റ്റബിളായ ദീപിക കോതാരിക്കാണ് ലിംഗമാറ്റത്തിന് അനുമതി ലഭിച്ചത്.
2021ലാണ് ഇവർ ലിംഗമാറ്റത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നത്. ഈ വർഷം ഫെബ്രുവരി 15ന് ദീപികയുടെ വൈദ്യപരിശോധന നടത്താൻ ആഭ്യന്തര വകുപ്പ് സിവിൽ സർജന് നിർദേശം നൽകിയിരുന്നു. ഏപ്രിൽ 20നാണ് സർജൻ വൈദ്യപരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിദഗ്ധ നിയമ അഭിപ്രായം തേടണമെന്നും സർജൻ നിർദേശിച്ചിരുന്നു. ലിംഗമാറ്റം നടന്നാൽ സ്ത്രീക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാകില്ലെന്ന് നിയമവിദഗ്ധർ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടാം തവണയാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്. നേരത്തെ നിവാരി ജില്ലയിൽ നിന്നുള്ള വനിതാ കോൺസ്റ്റബിളും സമാന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. 2021ലാണ് ഇവർക്ക് ലിംഗമാറ്റത്തിനുള്ള അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

