Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിവസങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയെ പാർലമെന്റിൽ കണ്ടു; ഇതിനായാണ് അവിശ്വാസപ്രമേയം-ഗൊഗോയ്

text_fields
bookmark_border
ദിവസങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയെ പാർലമെന്റിൽ കണ്ടു; ഇതിനായാണ് അവിശ്വാസപ്രമേയം-ഗൊഗോയ്
cancel

ന്യൂഡൽഹി: ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ കണ്ടുവെന്നും ഇതിന് വേണ്ടിയാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനപ്രകാരം താൻ അവിശ്വാസപ്രമേയം കൊണ്ടു വന്നതെന്നും കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് . ഒരുപാട് ദിവസത്തെ പരിശ്രമത്തിനൊടുവിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് പ്രധാനമന്ത്രിയെ പാർലമെന്റിലെത്തിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

​'തന്റെ കടമയിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയായിരുന്നു. മൂന്ന് ചോദ്യമാണ് ഞങ്ങൾക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുണ്ടായിരുന്നത്: മണിപ്പൂർ സന്ദർശിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി ?, എന്തുകൊണ്ടാണ് മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാത്തത് ​?, എന്തുകൊണ്ട് ഇത്രയും നാൾ മണിപ്പൂരിനെ കുറിച്ച് മിണ്ടാതിരുന്നു ?​'-ഗൊഗോയ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മണിക്കൂറായി മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച പുരോഗമിക്കുകയാണ്. എന്നാൽ, ഇതുവരെ മണിപ്പൂരിന് നീതി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മോദിയുടെ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ഒരിക്കൽ പോലും മണിപ്പൂർ പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യ സഖ്യം ലോക്സഭയിൽ നിന്നും ഇറങ്ങി പോയിരുന്നു. ഇതിന് പിന്നാലെയാണ് മോദി മണിപ്പൂർ സംബന്ധിച്ച് പരാമർശം നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MP Gaurav Gogoi on no confidence motion
Next Story